Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ഗിന്നസ്

നേട്ടം

ഷാർജ l വിദ്യാര്‍ഥികളും രക്ഷിതാക്കളുമടക്കം 5035പേര്‍ഒത്തുചേര്‍ന്ന് ഫുട്ബോൾ ഗ്രൗണ്ടിനെ യുഎഇയിലെ ഏറ്റവും വലിയ സജീവപരീക്ഷണശാല യാക്കി മാറ്റി.ഷാർജ പേസ് ഗ്രൂപ്പ് വിദ്യാലയത്തിലായിരുന്നു ഗിന്നസിൽ ഇടം പിടിച്ച ഈ പരിപാടി . അവർ ശാസ്ത്രത്തെയും പഠനത്തെയും സൃഷ്ടിപരതയെയും ആഘോഷിക്കുകയായിരുന്നു .
ബെൽ മുഴങ്ങിയ നിമിഷം തന്നെ, മൈതാനം , പരീക്ഷണങ്ങളുടെ ആനന്ദം നിറഞ്ഞ ഒരു‘സജീവശാസ്ത്രശാല’യായി മാറി. വിദ്യാർത്ഥികളും കുടുംബങ്ങളും അധ്യാപകരും ഒരുമിച്ച് രസതന്ത്രം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം എന്നിവ അനുഭവിച്ചറിയുകയും ചെയ്തു.
വിദ്യാർത്ഥികൾ വാക്കിംഗ് വാട്ടർ, എലിഫന്റ് ടൂത്ത്‌പേസ്റ്റ്, അഗ്നിപർവ്വതം (വോൾക്കാനോ), ലാവ ലാമ്പ്, ബലൂൺ ഇൻഫ്ലേറ്റിങ്, ഫിസി ഫൺ, ഡെൻസിറ്റി എക്സ്പിരിമെൻറ്സ്, മിൽക് ഫയർവർക്സ്, സർഫേസ് ടെൻഷൻ ആക്റ്റിവിറ്റികൾ, ഇൻവിസിബിൾ ഇങ്ക്, ഇൻഡിക്കേറ്ററുകൾ, റെഡോക്സ് റിയാക്ഷനുകൾ, ട്രാവലിംഗ് വാട്ടർ, ക്രോമാറ്റോഗ്രാഫി, ഓട്ടോമാറ്റിക് വാട്ടർ ഫൗണ്ടൻ, അയോഡിൻ-സ്റ്റാർച്ച് ക്ലോക്ക് റിയാക്ഷൻ, വാട്ടർ ബബിള്സ്, ഡെൻസിറ്റി റെയിൻബോസ്തുടങ്ങി നിരവധി പരീക്ഷണങ്ങൾ നടത്തി. വർണ്ണാഭമായ രാസപ്രതികരണങ്ങളും ചുഴലുന്ന ദ്രാവകങ്ങളും ബബിൾ ചെയ്യുന്ന ബീക്കറുകളും പഠനത്തെ മായികാനുഭവമാക്കി.രക്ഷിതാക്കളും കുടുംബാംഗങ്ങളും കുട്ടികളോടൊപ്പം പങ്കെടുക്കുകയും കണ്ടുപിടുത്തങ്ങളുടെ ആനന്ദം പങ്കിടുകയും ചെയ്തു. എല്ലാ സുരക്ഷാ മാർഗ്ഗനിർദേശങ്ങളും കൃത്യമായി പാലിക്കപ്പെട്ടു. വിദ്യാർത്ഥികൾ ലാബ് കോട്ടുകൾ, ഗ്ലൗസുകൾ, സുരക്ഷാ കണ്ണാടികൾ എന്നിവ ധരിച്ചായിരുന്നു പരീക്ഷണങ്ങൾ.യു.എ.ഇയുടെ 54ആം ദേശീയദിനം, സുസ്ഥിരതാ ലക്ഷ്യങ്ങൾ, 2026 കുടുംബ വർഷം പെയ്സ് ഗ്രൂപ്പിന്‍റെ രജതജൂബിലി എന്നിവയോടനുബന്ധിച്ചാണ് ഈ റെക്കോർഡ്. അറിവ് ആസ്പദമാക്കിയ സുസ്ഥിരവികസനത്തിലേക്ക് ഒരു വലിയ ചുവടുവയ്പായി മാറി ഈ ഗിന്നസ് പരിശ്രമം. വൈസ് പ്രിൻസിപ്പൽ . ഷിഫാന മുഇസ്, അസിസ്റ്റന്‍റ് ഡയറക്ടർ സഫാ അസാദ് എന്നിവർ നേതൃത്വം നൽകി . ഡയറക്ടർമാരായ ആസിഫ് മുഹമ്മദ്, ലതീഫ് ഇബ്രാഹിം, ഷാഫി ഇബ്രാഹിം, അബ്ദുല്ല ഇബ്രാഹിം, അമീൻ ഇബ്രാഹിം, സൽമാൻ ഇബ്രാഹിം, സുബൈർ ഇബ്രാഹിം, ബിലാൽ ഇബ്രാഹിം, ആദിൽ ഇബ്രാഹിം എന്നിവരുടെ ശക്തമായ പിന്തുണയും നേത്യത്വവും കൂടി ഈ ശാസ്ത്രീയ ഉണർ‌വ്വിന് രൂപം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button