Dubai: +971506749971, India: +919746311413, kmabbas@gmail.com

Kerala

സ്ത്രീ

രക്ഷ

കാസർകോട്Iസ്ത്രീകളെ അപഹസിക്കാൻ സമൂഹമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്ന പ്രവണത വർധിച്ചു വരുന്നതായി സംസ്ഥാന വനിതാ കമ്മീഷൻ അംഗം പി കുഞ്ഞായിശ പറഞ്ഞു.കാസർകോട് കലക്ടറേറ്റിൽ പരാതികൾ കേട്ട ശേഷം സംസാരിക്കുകയായിരുന്നു അവർ.സ്ത്രീകളെ ദ്രോഹിച്ചതുമായി ബന്ധപ്പെട്ട് മൊത്തം 23 പരാതികളാണ് ലഭിച്ചത്.സമൂഹമാധ്യമം വഴി അപകീർത്തിപ്പെടുത്തിയതും ഇക്കൂട്ടത്തിലുണ്ട്.ജോലിസ്ഥലത്തുനിന്ന് മതിയായ വേതനം ലഭിച്ചില്ലെന്ന പരാതി വന്നു.ഗാർഹിക പീഡനങ്ങൾ ധാരാളം.കാസർകോട്ട് മൂന്ന് കേസിൽ തീർപ്പുകൽപിച്ചു.നേരിടേണ്ടി വരുന്ന അതിക്രമങ്ങളെക്കുറിച്ച് പരാതിപ്പെട്ടാൽ സമൂഹം എങ്ങിനെ പ്രതികരിക്കുമെന്ന ഭയം പലർക്കും ഇപ്പോഴുമുണ്ടെന്നും അവർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button