Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

സ്കോട്ട

വൈബ്

സ്കോട്ട സ്നേഹ സദ്യ നടത്തും

അജ്മാൻ I സർസയ്യദ് കോളജ് യു.എ. ഇ ചാപ്റ്റർ സംഘടിപ്പിക്കുന്ന ഈ വർഷത്തെ“സ്നേഹസദ്യ 2025” നവംബർ 16-ന് അജ്മാനിലെ ഫാം ഹൗസിൽ വെച്ച് നടത്തും . വാർഷിക സൗഹൃദ സംഗമത്തിൽ പൂക്കളം ഒരുക്കൽ , കമ്പ വലി , സംഗീതം , വിനോദങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു . യുഎഇ ദേശീയ ദിനാഘോഷം സംഗീത പരിപാടിയായ “റാഫി ക്കെ യാദെ ”, സ്കോട്ടയുടെ ‘പാടാം നമുക്ക് പാടാം’ ടീമിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ ആദ്യവാരം നടത്താനും മെമ്പർമാർക്കും കുടുംബങ്ങൾക്കുമായുള്ള വിനോദ യാത്ര ഡിസംബർ അവസാന വാരം നടത്താനും തീരുമാനിച്ചു.സർ സയ്യിദ് കോളേജിന് മനോഹരമായ ഗേറ്റ് നിർമ്മിച്ചു നൽകാൻ യോഗത്തിൽ തീരുമാനമായി . “101 ലിവിംഗ് ലെജൻഡ്സ്” പ്രോജക്ട് യോഗത്തിൽ പ്രഖ്യാപിച്ചു. സർ സയ്യിദ് കോളേജിൽ പഠിച്ച തലമുറകളിൽ നിന്നുള്ള 101 പ്രഗത്ഭ സർ സയ്യിദ്യന്മാരുടെ ജീവിതയാത്രയും നേട്ടങ്ങളും ഉൾക്കൊള്ളുന്ന ഒരു പുസ്തകം പ്രസിദ്ധീകരിക്കാനാണ് പദ്ധതി. ബിസിനസ്സ്, രാഷ്ട്രീയം, സാമൂഹിക സേവനം, കായികം, ശാസ്ത്രം, മാധ്യമം, സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ,സിനിമ മറ്റു മേഖലകളിൽ മികവ് തെളിയിച്ച സർ സയ്യിദ്യന്മാർക്ക് ഈ പുസ്തകത്തിൽ സ്ഥാനം ലഭിക്കും. സർ സയ്യിദ് കോളേജിന്റെ അഭിമാനമായ ഈ സംരംഭം, സർ സയ്യിദ്യൻ മികവിനെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുന്ന ഒരു ചരിത്രരേഖയായിരിക്കും. നാസർ അഹമ്മദ് അധ്യക്ഷം വഹിച്ചു.
ഷംസീർ കണ്ടത്തിൽ സ്വാഗതവും ഹാഷിം നന്ദിയും പറഞ്ഞു. വിവരങ്ങൾക്ക് 0502094427,
0507469723

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button