Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

റസൂൽ

പൂക്കുട്ടി

അക്കാദമി അധ്യക്ഷ സ്ഥാനത്തിന് പിറകേ നടന്നിട്ടില്ല

ദുബൈ Iകേരള ചലച്ഛിത്ര അക്കാദമി അധ്യക്ഷനായി നിയമിതനായതിൽ രാഷ്ട്രീയമില്ലെന്ന് റസൂൽ പൂക്കുട്ടി.യാദൃച്ഛികമായി ലഭിച്ച പദവിയാണ്.അതിനു വേണ്ടി ആരുടെയും പിറകേ പോയിട്ടില്ല . അക്കാദമികമായ താത്പര്യം മാത്രമേ തനിക്കുള്ളൂ. പറ്റില്ലെങ്കിൽ സ്ഥാനമൊഴിയും . തിരുവനന്തപുരത്തെ ഐ എഫ് എഫ് കെയിൽ മന്ത്രിമാരുടെ ഓഫീസിലുള്ളവർ സൗജന്യ പാസ് സംഘടിപ്പിക്കുന്നത് നിർത്തലാക്കും . 15000 ഓളം പാസിൽ 5000 ലധികം ഇത്തരക്കാർ കൈപറ്റുന്നു . ഇത് അനുവദിക്കാനാകില്ല . ചലച്ഛിത്രത്തെ ഗൗരവമേറിയ കലയായി കാണുന്നവർക്കുള്ളതാണ് അത്തരം ഉത്സവങ്ങൾ . മധ്യപൗരസ്ത്യ ദേശത്ത് മലയാള ചലച്ചിത്രോത്സവങ്ങൾ താമസിയാതെ ആരംഭിക്കും. സെക്രട്ടറിയുമായി ഇക്കാര്യം സംസാരിച്ചു . ഏതാണ്ട് തീരുമാനമായിട്ടുണ്ട് . ആദ്യം ദുബൈയിൽ നടത്താനാണ് പദ്ധതി അദ്ദേഹം അറിയിച്ചു. എമിറേറ്റ്സ് ഫസ്റ്റ് സി ഇ ഒ ജമാദ് ഉസ്മാൻ സംബന്ധിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button