ലുലു ആസ്ഥാനത്ത് യുഎഇ പതാക ദിനം ആചരിച്ചു
അബുദാബി l യുഎഇ പതാക ദിനത്തിന്റെ ഭാഗമായി, അബുദാബി ലുലു ഗ്രൂപ്പ് ആസ്ഥാനത്ത് ചെയർമാൻ എം.എ യൂസഫലി, അബുദാബി പോലീസ് ഫസ്റ്റ് ഓഫീസർ താരിഖ് മുഹമ്മദ് , ലുലു ഗ്രൂപ്പ് ജീവനക്കാർ എന്നിവർ ചേർന്ന് യുഎഇ ദേശീയ പതാക ഉയർത്തിയപ്പോൾ. യുഎഇയിലെ ലുലു റീജിയണൽ ഓഫീസുകളും യുഎഇ പതാക ദിനാഘോഷങ്ങളുടെ ഭാഗമായി. ഐക്യഅറബ് എമിറേറ്റ്സിന്റെ മൂല്യങ്ങളോടുള്ള പ്രതിബദ്ധത പുതുക്കുന്നതിന്റെ പ്രതീകമായാണ് പതാക ദിനം. യുഎഇയിലെ വിവിധ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ ദേശസ്നേഹ സ്മൃതിയിൽ ദേശീയ പതാക ഉയർത്തി.



