ഷാർജ നെക്സ്റ്റ് ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തും
ഷാർജ I ഷാർജ റിസർച്ച്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കിൽ “ഷാർജ നെക്സ്റ്റ്ഹെൽത്ത്കെയർ” വിശദീകരണ ചടങ്ങിൽ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സാക്ഷ്യം വഹിച്ചു . ഷാർജ റിസർച്ച്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കിന്റെ (സ്പാർക്ക്) ഡയറക്ടർ ബോർഡ് ചെയർപേഴ്സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ് . ആരോഗ്യ സംരക്ഷണത്തിലെ നവീകരണത്തിനായി സമർപ്പിച്ചിരിക്കുന്നതാണ് “ഷാർജ നെക്സ്റ്റ്” എന്ന ആഗോള പരമ്പര.
സ്പാർക്കിന്റെ സിഇഒ ഹുസൈൻ അൽ മഹമൂദി വിശദാംശങ്ങൾ സമർപിച്ചു . മനുഷ്യ ക്ഷേമം, ആരോഗ്യം എന്നിവയോടുള്ള ഷാർജയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ വ്യക്തമായ പ്രഖ്യാപനമാണ് . ശാസ്ത്രം, നവീകരണം, അറിവ് എന്നിവയുടെ ആഗോള കേന്ദ്രമെന്ന നിലയിൽ അതിന്റെ സ്ഥാനം വീണ്ടും ഉറപ്പിക്കുകയാണ് .
ഷാർജയെ ശാസ്ത്രത്തിന്റെ ഒരു യഥാർത്ഥ കേന്ദ്രമാക്കാനും ഗവേഷണത്തിനുള്ള ഒരു വഴികാട്ടിയാക്കാനും അറിവിനെ പ്രായോഗികമായി ബന്ധിപ്പിക്കുന്ന ഒരു പാലമാക്കാനുമാണ് സ്പാർക്ക് . ആരോഗ്യ സംരക്ഷണ നവീകരണം ഉൾപ്പെടെ വിവിധ മേഖലകളിലായി പ്രവർത്തിക്കുന്ന പതിനായിരത്തിലധികം നൂതന കമ്പനികൾക്ക് ഇന്ന് സ്പാർക്ക് ആതിഥേയത്വം വഹിക്കുന്നു.



