കാസർകോട്|കേരളത്തിലെ മുന്നോ നാലോ ക്രിക്കറ്റർമാർ താമസിയാതെ ഇന്ത്യൻ ടീമിലെത്തുമെന്ന് കെ സി എ ട്രഷറർ കെ എം അബ്ദുർറഹ്‌മാൻ.കേരള ക്രിക്കറ്റ് ലീഗിലെ പ്രകടനങ്ങൾ അത്തരത്തിലുള്ളതാണ്.കഴിഞ്ഞ ദിവസം സൽമാൻ നിസാർ നടത്തിയ സിക്സർ പൂരം ഇന്ത്യൻ സെലക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടിരിക്കണം.ഐ പി എൽ ടീമുകളിലേക്കു നിരവധി പേർക്ക് സാധ്യതയുണ്ട്.മുഹമ്മദ് അസ്ഹറുദ്ദീൻ ,അഖിൽ,അഹമ്മദ് ഇമ്രാൻ,വിഷ്ണു തുടങ്ങിയവർ ഉയരങ്ങളിലെത്തുമെന്നും അബ്ദുർറഹ്മാൻ പറഞ്ഞു.
ഫേസ്ബുക്കിൽ സൽമാനെക്കുറിച്ച് സനൽകുമാർ എഴുതിയത്:
അവസാന രഞ്ജി സീസണിൽ..
മുംബയെയും ബറോഡയെയും തോൽപിച്ചെത്തിയ ജമ്മു കാശ്മീരിനെ ഏതാണ്ട് ഒറ്റക്ക് തടഞ്ഞു നിർത്തി….
ബീഹാറിനെതിരെ അവസാന ലീഗ് മാച്ചിൽ ടീം മൊത്തത്തിൽ നേടിയ 351 റൻസിൽ 150 ഉം ഒറ്റക്ക് നേടി…..
ബംഗാളിന് എതിരെ ഏഴമതായിറങ്ങി 95 റൻസോടെ ബാറ്റ് ചെയ്തു ലീഡ് നേടി ടീമിന് രണ്ട് പോയിന്റ് നേടി കൊടുത്തു കൊണ്ടു..
ഉത്തർ പ്രദേശിനെതിരെ മുൻനിര തകർന്നപ്പോൾ 93 റൺസ് സ്കോർ കാർഡിൽ ചേർത്തു ഒരിക്കൽ കൂടി ടീമിന് ഇനിങ്സ് ലീഡ് നേടി….
തന്റെ സംസ്ഥാനത്തെ ചരിത്രത്തിൽ ആദ്യമായി രഞ്ജിയുടെ ഫൈനലിലേക്ക് കടത്തി വിട്ടൊരു ബാറ്റർ…..
കേരള ക്രിക്കറ്റ് ലീഗിൽ തന്റെ ടീം കോഴിക്കോട് ഗ്ലോബൽ സ്റ്റാറിന് വേണ്ടി നിർണായകമായൊരു മത്സരത്തിൽ തിരുവനന്തപുരം റോയൽസിനെതിരെ ബാറ്റ് ചെയ്യുകയാണ്….
കോഴിക്കോട് 18 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 115 റൺസ്. ( അയാൾ 13 പന്തിൽ 17)
ശേഷിക്കുന്ന രണ്ട് ഓവറുകളിൽ നിന്നും 35 റൺസ് വന്നാൽ പോലും ടോട്ടൽ ഒട്ടും സേഫ് അല്ലാത്ത 150 ഇൽ ഒതുങ്ങുന്ന അവസ്ഥ…!
പക്ഷെ കളി കഴിഞ്ഞപ്പോൾ സ്കോർ കാർഡിൽ 186 വന്നിരുന്നു!! ഐ പി എല്ലിൽ നല്ല റെക്കോർഡ്
ഉള്ള ബേസിൽ തമ്പി എറിഞ്ഞ 19ആം ഓവറിൽ അഞ്ചു സിക്സറുകൾ അടക്കം 31 റൺസ്!! അഭിജിത് പ്രവീൺ എറിഞ്ഞ അവസാന ഓവറിൽ ആറു സിക്സർ അടക്കം 40 റൺസ്!!! അവസാനത്തെ 13 പന്തിൽ 11 സിക്സ് ഉൾപ്പെടെ 69 റൺസ്!! 13 പന്തിൽ 17ൽ നിന്ന് 26 പന്തിൽ 86 നോട്ടൗട്ടിലേക്ക്…
ഏജ്‌ജാതി തൂക്കി അടി!
” മച്ചാനെ
സംസ്ഥാനത്തിന് വേണ്ടിയും
ജില്ലക്ക് വേണ്ടിയും ഇനി നാളെ രാജ്യത്തിന് വേണ്ടി കളിച്ചാലും കളി ഇതു തന്നെയാണ് !! എന്ന നിലപാടോടെ
സൽമാൻ നിസാർ ആണ്….. ❤️
കോഴിക്കോടുകാർ തനതായ സ്നേഹത്തോടെ
” ഇജ്ജ് സൽമാൻ അല്ലടാ ഹനുമാൻ ആണെടാ ” എന്ന് വിളിച്ചു അയാളെ നെഞ്ചോട് ചേർത്ത് പിടിക്കുകയാണ്…..



