Dubai: +971506749971, India: +919746311413, kmabbas@gmail.com

Kerala

മരം

ലക്‌ഷം ലക്ഷ്യം

പ്രവാസികളുടെ സഹകരണത്തിൽ നാട്ടിൽ ലക്ഷം തണൽമരങ്ങൾ
————————————

ദുബൈ :നാട്ടിൽ തണൽ മരങ്ങൾ വെച്ചുപിടിപ്പിക്കാൻ പ്രവാസി സംരംഭകൻ മുന്നോട്ടിറങ്ങി.ഒരു ലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ച് കേരളത്തിന് പച്ചപ്പ് നൽകാൻ ലക്ഷ്യമിട്ടുള്ള ‘ട്രീബ്യൂട്ട്’ എന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസം കണ്ണൂരിൽ തുടക്കമായി.വ്യവസായി കെ.പി. സഹീർ നേതൃത്വം നൽകുന്ന ‘സ്റ്റോറീസാണ് നേതൃത്വം വഹിക്കുന്നത് . രണ്ടുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു.ഓരോ മരത്തിനും മൂന്നുപേർ രക്ഷാധികാരികളായി മാറും എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. മൂന്ന് ലക്ഷം പൗരന്മാർ മരങ്ങളെ സംരക്ഷിക്കാൻ മുന്നോട്ട് വരുമ്പോൾ, അത് വെറുമൊരു മരംനടീൽ യജ്ഞമല്ല, മറിച്ച് പ്രകൃതിയെ സ്നേഹിക്കുന്ന ഒരു വലിയ ജനകീയ കൂട്ടായ്മയായി മാറുമെന്നു സംഘാടകർ അറിയിച്ചു. നടൻ അഖിൽ മാരാർ പദ്ധതിയുടെ സോഷ്യൽ മീഡിയ ലോഞ്ചിംഗ് നിർവഹിച്ച ചടങ്ങിൽ, കെ.വി. സുമേഷ് എം.എൽ.എ വെബ്സൈറ്റ് പ്രകാശനം ചെയ്തു. മേജർ മനേഷ്, ഷമീമ, ആർക്കിടെക്ട് സജോ ജോസഫ്, ഇമ്രാൻ, ഫിറോസ് ലാൽ, മഹേഷ്, ഫൈസൽ മുഴുപ്പിലങ്ങാട്, ജോബി ജോസഫ്, ശബാബ് തുടങ്ങിയവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button