Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

മലയിൽ

സ്വാതന്ത്ര്യ ദിനാഘോഷം

ഖോർ ഫഖാൻlസമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1200 ഓളം അടിക്ക് മുകളിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം.സാഹസിക സഞ്ചാരികളുടെ കൂട്ടായ്മയായ എ4 അഡ്വഞ്ചർ ഈ വർഷവും സ്വതന്ത്ര ദിനാഘോഷം വിപുലമായി ഖോർഫഖാനിലെ റഫിസ ഡാം മലമുകയിൽ ആഘോഷിച്ചു. എത്ര ഉയരത്തിൽ ത്രിവർണ്ണ പതാക പാറിക്കാം എന്ന ആശയം ഉൾക്കൊണ്ടാണ് കൂട്ടായ്മയുടെ പ്രവർത്തകർ പുലർച്ചെ ഹൈക് ചെയ്ത് മലമുകളിൽ സ്വതന്ത്ര ദിനം ആഘോഷിച്ചത്. കുട്ടികളും മുതിർന്നവരും അടക്കം ഏകദേശം നൂറിലധികം പേര് പങ്കെടുത്തു.
ഓണവും പെരുന്നാളും കൃസ്തുമസും തുടങ്ങി എല്ലാ വിശേഷദിവസങ്ങളും ആഘോഷിക്കുവാൻ മല കയറുന്ന ഈ കൂട്ടായ്മ മുൻ വർഷങ്ങളിലും നിരവധി വ്യത്യസ്തമാർന്ന ആഘോഷ പരിപാടികൾ മലമുകയിൽ ആഘോഷിച്ച് വേറിട്ട് നിന്നിരുന്നു. ഉള്ളിൽ ദേശ സ്നേഹവും ചുണ്ടിൽ ദേശഭക്തി ഗാനങ്ങളുമായി മലകയറിയവർ, സ്വാതന്ത്ര്യ ദിന സന്ദേശം പകർന്നും, മധുരം പങ്കുവച്ചും വിവിധ കലാപരിപാടികളോടെയും ആണ് ഈ ദിനം മനോഹരമാക്കിയത്.സമുദ്രനിരപ്പിൽ നിന്നും ആയിരത്തിലധികം ഉയരത്തിൽ നൂറോളം ത്രിവർണ്ണ പതാക പാറിക്കളിച്ചു. സ്ഥാപകൻ ഹരി കോട്ടച്ചേരി ആശംസകൾ അറിയിച്ച് സംസാരിച്ചു. അദ്‌നാൻ കാലടി , വിഷ്ണു മോഹൻ , അക്ഷര , അലീന എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button