Dubai: +971506749971, India: +919746311413, kmabbas@gmail.com

World

ബിയോണ്ട്

ബോർഡേർസ്

സ്‌കൂളിൽ ഗ്രീൻ സ്വദഖ : ഫോറസ്റ്റ് ബയോണ്ട് ബോർഡേഴ്‌സ് പദ്ധതി ആരംഭിച്ചു

അജ്മാൻIവിദ്യാർത്ഥികളുടെ പരിസ്ഥിതി സൗഹൃദത്തിൻ്റെയും തുടർന്നുള്ള ദാനധർമ്മങ്ങളുടേയും (സ്വദഖ ജാരിയ) പാഠങ്ങൾ പകർന്ന് അജ്മാൻ നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്‌കൂളിൽ ഗ്രീൻ സ്വദഖ.അതിരുകൾക്കപ്പുറം കാടുകൾ ആശയം നടപ്പാക്കും.തായ്‌ലാൻഡ് ഉഗാണ്ട എന്നീ രാജ്യങ്ങളിലായി 3000 മരങ്ങളാണ് ക്യാമ്പയിൻ്റെ ഭാഗമായി നട്ടുപിടിപ്പിക്കുക.ഒരു വിദ്യാർത്ഥി, ഒരു മരം, ശാശ്വതമായ ഒരു ദാനം, എന്നതാണ് ക്യാമ്പയൻ്റെ അടിസ്ഥാന തത്വം. ലോകമെങ്ങും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഇക്കോ മാച്ചർ (ഇക്കോ മാച്ചർ) പ്ലാറ്റ്ഫോമുമായി സഹകരിച്ചാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. മരത്തിൻ്റെ വിവരങ്ങൾ വിദ്യാർത്ഥികൾക്ക് തത്സമയം നിരീക്ഷിക്കാനും സംവിധാനമുണ്ട്.
സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം, പ്രകൃതിയോടുള്ള ഉത്തരവാദിത്തമുള്ള ഭാവിതലമുറയെ വാർത്തെടുക്കുക,തുടങ്ങിയ സ്‌കൂളിൻ്റെ പ്രതിജ്ഞാബദ്ധതയാണ് ക്യാമ്പയിനിലൂടെ നടത്തുന്നത് പ്രിൻസിപ്പൽ ടോം മീക്കിൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button