Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ഓട്ടം

ദുബൈയിൽ

മാരത്തണിൽ അണിനിരന്ന് ആയിരത്തിലധികം തൊഴിലാളികൾ

ദുബൈ : അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷങ്ങളുടെ ഭാഗമായി തൊഴിലാളികൾക്കായി ‘വർക്കേഴ്‌സ് റേസ്’ എന്ന പേരിൽ മിനി മാരത്തൺ സംഘടിപ്പിച്ചു.തൊഴിലാളികൾക്കിടയിൽ ആരോഗ്യവും കൂട്ടായ്മയും വളർത്താനും, അവരുടെ സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനുമായി മൈതാൻ ട്രാക്കിലാണ് മാരത്തൺ സംഘടിപ്പിച്ചത്.
യു.എ.ഇ.യുടെ നിർമ്മാണ-സേവന മേഖലകളിൽ ജോലി ചെയ്യുന്ന ആയിരത്തിലധികം തൊഴിലാളികളാണ് തങ്ങളുടെ ദൈനംദിന തിരക്കുകളിൽ നിന്ന് മാറി ഈ സ്നേഹയോട്ടത്തിൽ പങ്കാളികളായത്. മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം, ജിഡിആർഎഫ്എ, പെർമനന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സ് , ദുബൈ സ്പോർട്സ് കൗൺസിൽ എന്നീ ഡിപ്പാർട്ട്മെന്റുകൾ സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.യു.എ.ഇ. മാനവ വിഭവശേഷി മന്ത്രാലയം അണ്ടർസെക്രട്ടറി ഖലീൽ ഇബ്രാഹിം അൽ ഖൂറി, ജിഡിആർഎഫ്എ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ജിഡിആർഎഫ്എ ലേബർ റിലേഷൻസ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ഉമർ മതർ അൽ മുസൈന എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button