Dubai: +971506749971, India: +919746311413, kmabbas@gmail.com

World

കൊറിയൻ

പവലിയൻ

കെ-പോപ്പിനും കെ-ഡ്രാമയ്ക്കും പിന്നാലെ ‘കെ-ഹെൽത്ത്’; അബുദാബി ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു

അബുദാബി: ലോകമെമ്പാടും പടരുന്ന കൊറിയൻ സാംസ്കാരിക തരംഗം ഇനി യുഎഇയുടെ ആരോഗ്യമേഖലയിലേക്കും. കെ-പോപ്പ് സംഗീതത്തിനും കെ-ഡ്രാമകൾക്കും കെ-ബ്യൂട്ടിക്കും പിന്നാലെ കൊറിയൻ ആരോഗ്യപരിചരണ രീതികളായ ‘കെ-ഹെൽത്ത്’ ഇനി അബുദാബിയിലും സജീവമാകുന്നു. പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പായ ബുർജീൽ ഹോൾഡിങ്‌സിന് കീഴിലുള്ള അബുദാബി ബുർജീൽ ഹോസ്പിറ്റലിൽ അത്യാധുനിക ‘കൊറിയൻ പവലിയൻ’ പ്രവർത്തനമാരംഭിച്ചു. കൊറിയൻ മെഡിക്കൽ വൈദഗ്ധ്യവും ചികിത്സാ രീതികളും രോഗികൾക്ക് ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

യുഎഇ വ്യവസായ-നൂതന സാങ്കേതികവിദ്യ മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പവലിയന്റെ ഉദ്ഘാടനം.

ചികിത്സാ മികവിൽ ‘കെ-ഹെൽത്ത്’

സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കും പുനരധിവാസ ചികിത്സകൾക്കുമായി രോഗികൾ ദക്ഷിണ കൊറിയയിലേക്ക് യാത്ര ചെയ്യേണ്ട സാഹചര്യം മാറ്റാനാണ് പവലിയനിലൂടെ ലക്ഷ്യമിടുന്നത്. “വിദേശ രാജ്യങ്ങളിൽ പോയി വിദഗ്ധ ചികിത്സ തേടുന്നതിലെ ബുദ്ധിമുട്ടുകളും സമയനഷ്ടവും നീക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. കൊറിയൻ മെഡിക്കൽ സ്ഥാപനങ്ങളുടെ അതേ മികവും കൃത്യതയും ഇവിടെ ലഭ്യമാക്കും,” ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button