Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

1 ബില്യൺ ഫോളോവേഴ്സ് ഉച്ചകോടി

ശൈഖ് മുഹമ്മദ് പങ്കെടുത്തു

1 ബില്യൺ ഫോളോവേഴ്‌സ് ഉച്ചകോടിക്കു ഉജ്വല തുടക്കം
ദുബൈ | 1 ബില്യൺ ഫോളോവേഴ്‌സ് ഉച്ചകോടിക്കു ഉജ്വല തുടക്കം .യു എ ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തും പങ്കെടുത്തു.ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് സമൂഹ മാധ്യമ ഉള്ളടക്ക സ്രഷ്ടാക്കൾ ദുബൈയിൽ എത്തി .സമൂഹ മാധ്യമങ്ങളുടെ ഭാവി, സമൂഹ മാധ്യമങ്ങളിൽ എങ്ങനെ ഒ കരിയർ ഉണ്ടാക്കാം, ഏതൊക്കെ ബ്രാൻഡുകൾ പണം നൽകാൻ തയ്യാറാണ്,എ ഐ സ്വാധീനം തുടങ്ങിയ കാര്യങ്ങൾ ആദ്യ ദിവസം ചർച്ചയായി .മൂന്നു ദിവസം നീണ്ടു നിൽക്കും .
17.5 കോടി ഫോളോവേഴ്‌സുള്ള യുഎസ് മാന്ത്രികനായ സാക്ക് കിംഗ്, അറബ് ലോകത്തെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളായ, പ്രശസ്ത ഗെയിമിംഗ് വ്യക്തിത്വമായ അബോഫ്ല, 5.7 കോടിയിലധികം ഫോളോവേഴ്‌സുള്ള എഴുത്തുകാരനും പോഡ്‌കാസ്റ്ററുമായ ജയ് ഷെട്ടി എന്നിവരും പ്രധാന പ്രഭാഷകരിൽ ഉൾപ്പെടുന്നു.
“മുഖ്യധാരാ മാധ്യമങ്ങൾ അവസാനിച്ചു. ഭാവി സ്വതന്ത്ര പൗര മാധ്യമ പ്രവർത്തകർക്കുള്ളതാണ് .” യുഎസ് രാഷ്ട്രീയ വിശകലന വിദഗ്ധൻ ടക്കർ കാൾസൺ പറഞ്ഞു .തിങ്കളാഴ്‌ച, ലോകത്തിലെ ഏറ്റവും ധനികനായ എലോൺ മസ്‌കിന്റെ മാതാവും മോഡലും ഡയറ്റീഷ്യയുമായ മായെ മസ്‌ക്, ലോകത്തിൽ വർദ്ധിച്ചുവരുന്ന മകന്റെ സ്വാധീനത്തെക്കുറിച്ച് സംസാരിക്കും.
ജനുവരി 13 തിങ്കളാഴ്ച വരെ നടക്കുന്ന പരിപാടിയിൽ 15,000-ത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്നു . – അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന, സമൂഹ മാധ്യമ ലോകത്തെ സ്വാധീനിക്കുന്ന 5,000 ഉള്ളടക്ക സ്രഷ്ടാക്കൾ എത്തിയിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button