Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ഈസ്റ്റർ

ദുബൈ

ഈസ്റ്റർ വിപണി സജീവം; ​വിഭവ വൈവിധ്യങ്ങളുമായി ലുലുവിൽ അച്ചായൻസ് സദ്യ

ദുബൈ : ഈസ്റ്ററും വിഷുവും അടുത്തതോടെ യുഎഇയിൽ വിപണികൾ സജീവമായി . വാരാന്ത്യം കൂടി കണക്കിലെടുത്ത് മികച്ച ഓഫറുകളാണ് ലുലു ഹൈപ്പർമാർക്കറ്റിൽ ലഭ്യമാക്കിയിരിക്കുന്നത്. ഈസ്റ്ററിനെ വരവേൽക്കാൻ 18 വിഭവങ്ങളുള്ള ഈസ്റ്റർ സ്പെഷ്യൽ അച്ചായൻസ് സ​ദ്യ അടക്കം ലുലുവിൽ ഒരുക്കിയിട്ടുണ്ട്. ഗൃഹാതുരതയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്ന അച്ചായൻസ് സദ്യക്ക് മികച്ച പ്രീബുക്കിങ്ങാണ് രേഖപ്പെടുത്തുന്നത്.
മലബാർ സ്പെഷ്യൽ വിഭവങ്ങളുടെയും പലഹാരങ്ങളുടെ വിപുലമായ നിര ഹോട്ട് ഫുഡ് സെക്ഷനിൽ ലഭ്യമാക്കിയിട്ടുണ്ട്. ബേക്കറി ചോക്ലേറ്റ് തുടങ്ങിവയുടെയും മികച്ച ശേഖരം ഉറപ്പാക്കിയിട്ടുണ്ട്. ഈസ്റ്ററിനോട് അനുബന്ധിച്ച് വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്കും മികച്ച ഓഫറുകൾ ഒരുക്കിയിട്ടുണ്ട്.
പ്രോൺസ് മാംഗോ ഡ്രംസ്റ്റിക് കറി, മീൻ മുളകിട്ടത്, ബീഫ് ചില്ലി കൊക്കനട്ട് ഫ്രൈ, ചിക്കൻ നാടൻ ഫ്രൈ, ബിഫ് സ്റ്റ്യൂ, അപ്പം, കോഴി പിടി, അവിയൽ, പായസം തുടങ്ങിയ വിവിധതരം വിഭവങ്ങളാണ് അച്ചായൻസ് സദ്യയിൽ ഒരുക്കിയിരിക്കുന്നത്. 39 ദിർഹമാണ് വില.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button