Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ഹാബിറ്റാറ്റ് സ്കൂളിന് അംഗീകാരം

വേൾഡ് ഡിജിറ്റൽ ഫെസ്റ്റിൽ

അജ്‌മാൻ ഹാബിറ്റാറ്റ് സ്കൂളിന് വേൾഡ് ഡിജിറ്റൽ ഫെസ്റ്റ് ഉച്ചകോടിയിൽ ആദരം.

അജ്മാൻlഇന്ത്യൻ പാഠ്യപദ്ധതിയിലുള്ള ഏറ്റവും വലിയ ഇന്ത്യൻ സ്കൂൾ ഗ്രൂപ്പായഹാബിറ്റാറ്റിന് അമേരിക്കയിൽ നടന്ന വേൾഡ് ഡിജിറ്റൽഫെസ്റ്റ് ഉച്ചകോടിയിൽ ആദരം. ജനുവരി 30-ന് മസാച്യുസെറ്റ്‌സ്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (എംഐടി)നടന്നഉച്ചകോടിയിൽ കോഡിംഗ്, എഐ ട്രയൽബ്ലേസർഅവാർഡുകൾ നൽകിയാണ് ഡിജിറ്റൽ വിദ്യാഭ്യാസത്തിനുംപ്രാധാന്യം നൽകുന്ന ഹാബിറ്റാറ്റ് സ്കൂളുകളെആദരിച്ചത്.ഹാബിറ്റാറ്റ് സ്കൂളുകളെ പ്രതിനിധീകരിച്ച്അക്കാദമിക് കൺസൾട്ടൻ്റ് ആദിൽ സി.ടി അവാർഡ്ഏറ്റുവാങ്ങി. എഐ ആൻഡ് എഡ്‌ടെക് ഇന്നൊവേറ്ററും, സീരിയൽ സംരംഭകനുമായ ജീൻ അരുണൗദ് ആണ്പുരസ്‌കാരം സമ്മാനിച്ചത്. പരമ്പരാഗത പഠനത്തിനപ്പുറം ഈഡിജിറ്റൽ കാലഘട്ടത്തിൽ നവീകരണവും സർഗ്ഗാത്മകതയുംപരിപോഷിപ്പിച്ച് വൈദഗ്ധ്യമുള്ള വിദ്യാർത്ഥികളെസജ്ജരാക്കുന്ന തങ്ങളുടെ കാഴ്ചപ്പാടിനുള്ള അംഗീകാരമാണിതെന്ന് പുരസ്‌കാരം സ്വീകരിച്ച ശേഷം ആദിൽസി.റ്റി പറഞ്ഞു. 2024 ലെ ടീച്ചർ ഓഫ് ദി ഇയർ പുരസ്‌കാരംനേടിയ ഡി’ഷോൺ സി വാഷിംഗ്ടണാണ് ചടങ്ങ് ഉദ്ഘാടനംചെയ്തത്.

2014-ൽ സ്ഥാപിതമായതുമുതൽ, സാങ്കേതികവിദ്യയെവിദ്യാഭ്യാസത്തിലേക്ക് സമന്വയിപ്പിക്കുന്നതിൽമുൻപന്തിയിലാണ് ഹാബിറ്റാറ്റ് സ്കൂളുകൾ. സാങ്കേതികവിദ്യഉപയോഗിക്കുന്നവരായി മാത്രമല്ല പുതിയ കണ്ടുപിടിത്തങ്ങളുംപരീക്ഷണങ്ങളും നടത്തി ക്രീയേറ്റേഴ്സ് ആകാനുംവിദ്യാർത്ഥികളെ സ്കൂൾ പ്രാപ്തരാക്കുന്നു. 2014-ൽ സൈബർസ്‌ക്വയർ സംരംഭം ആരംഭിച്ചതോടെയാണ് സ്കൂളിന്റെ ഡിജിറ്റൽരംഗത്തുള്ള കൂടുതൽ മികച്ച യാത്ര ആരംഭിച്ചത്, തുടർന്ന് 2019-ൽ ഹാബിറ്റാറ്റ് അൽ തല്ല സ്‌കൂളിൽ യുഎഇയിലെ ആദ്യത്തെസ്‌കൂൾ എഐ ലാബ് അവതരിപ്പിക്കുകയും പാഠ്യപദ്ധതിയിൽഎ ഐ പഠനം കൂടി ഉൾപ്പെടുത്തുകയും ചെയ്തു. ഈ സംരംഭംഒന്നാം ക്ലാസിൽ തന്നെ വിദ്യാർത്ഥികൾക്ക് കോഡിംഗും എ ഐവിദ്യാഭ്യാസവും പരിചയപ്പെടുത്തി വളർന്നുകൊണ്ടിരിക്കുന്നഡിജിറ്റൽ ലോകത്ത് ഭാവിയിലേക്കുള്ള തയ്യാറെടുപ്പുകൾക്കുംഅവരെ സജ്ജരാക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button