Dubai: +971506749971, India: +919746311413, kmabbas@gmail.com

National

വിമാനം

തുടങ്ങി

എയർ ഇന്ത്യ എക്സ്പ്രസ് എല്ലാ ഗൾഫ് സർവീസുകളും പുന:രാരംഭിച്ചു

കൊച്ചി I എയർ ഇന്ത്യ എക്സ്പ്രസ് ഇന്ത്യയിൽ നിന്ന് പശ്ചിമേഷ്യയിലേക്കും തിരിച്ചും എല്ലാ സർവീസുകളും പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. മേഖലയിൽ ദിവസേന 40-ലധികം സർവീസുകൾ നടത്തും. പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്ന് യു എ ഇ , ഒമാൻ, സഊദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തും .ഖത്വർ , ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് പുനഃസ്ഥാപിച്ചു.ഇന്ത്യയിലെ പ്രധാന മെട്രോകളായ അമൃത്സർ, ബെംഗളൂരു, ഡൽഹി, ഹൈദരാബാദ്, ജയ്പൂർ, കൊച്ചി, കോഴിക്കോട്, കണ്ണൂർ, ലഖ്‌നൗ, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, തിരുവനന്തപുരം, വാരണാസി എന്നിവയുൾപ്പെടെയുള്ള ഗേറ്റ്‌വേകളിൽ നിന്നും സർവീസുകൾ പുനരാരംഭിച്ചു.
ഇന്ത്യയെ ഗൾഫ് മേഖലയുമായി ബന്ധിപ്പിക്കുന്ന നിലവിലുള്ള റൂട്ടുകൾ പുനഃസ്ഥാപിച്ചതോടെ എയർ ഇന്ത്യ എക്സ്പ്രസ് അൽ ഐൻ, അബുദബി , ദുബൈ ,റാസ് അൽ ഖൈമ , ഷാർജ, ജിദ്ദ, റിയാദ്, മസ്കത്ത് എന്നിവിടങ്ങളിലേക്ക് സർവീസ് തുടരും. 2026 ഏപ്രിൽ 30 മുതൽ ഷെഡ്യൂളുകൾ പ്രാബല്യത്തിൽ വന്നു. ദുബൈ –
കണ്ണൂർ, ലഖ്‌നൗ, മംഗളൂരു, തിരുച്ചിറപ്പള്ളി പുനരാരംഭിച്ചു . അബുദാബി-
ഡൽഹി, കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ എന്നിവയും റാസ് അൽ ഖൈമ~
കൊച്ചി, കോഴിക്കോട് എന്നിവയും ഷാർജ-
അമൃത്സർ, ജയ്പൂർ, കണ്ണൂർ, കോഴിക്കോട്, വാരണാസി എന്നിവയും അൽ ഐൻ- കോഴിക്കോട്,മസ്കത്ത്- ഡൽഹി, കണ്ണൂർ, മുംബൈ, തിരുവനന്തപുരം എന്നിവയും ജിദ്ദ-
ബെംഗളൂരു, ഹൈദരാബാദ്, കോഴിക്കോട്, മംഗളൂരു എന്നിവയും ദമ്മാം- കൊച്ചി, കോഴിക്കോട്, മംഗളൂരു എന്നിവയും തുടരും . എയർ ഇന്ത്യ എക്‌സ്‌പ്രസ് ദക്ഷിണ, തെക്കുകിഴക്കൻ, പശ്ചിമേഷ്യ എന്നിവിടങ്ങളിലായി 45 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളെയും 17 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന 500-ലധികം പ്രതിദിന വിമാന സർവീസുകൾ നടത്തുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button