Dubai: +971506749971, India: +919746311413, kmabbas@gmail.com

Karnataka

വിദ്വേഷം

ഒരാൾ അറസ്റ്റിൽ

പഴയ വീഡിയോ പങ്കിട്ട് വിദ്വേഷ
പ്രചാരണം;ഒരാൾ അറസ്റ്റിൽ

മംഗളൂരു: സമൂഹ മാധ്യമത്തിൽ പഴയ വീഡിയോ പങ്കുവെച്ച് വർഗീയ വിദ്വേഷം പ്രചരിപ്പിച്ചു
എന്നതിന് കോട്ട പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു.
ഉഡുപ്പി ജില്ലാ പഞ്ചായത്ത് മുൻ അംഗം രാഘവേന്ദ്ര കാഞ്ചൻ ബരിക്കെരെയാണ് അറസ്റ്റിലായത്.
കോട്ട പൊലീസ് സ്റ്റേഷനിൽ ഇരട്ട കൊലപാതകം ഉൾപ്പെടെ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു.
റിയാസ് ഫറങ്കിപേട്ട് എന്നയാളുടെ പഴയ വീഡിയോയാണ് (ഇതുമായി ബന്ധപ്പെട്ട കേസ് 2021 ൽ മംഗളൂരു സെൻട്രൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു) രാഘവേന്ദ്ര വീണ്ടും പോസ്റ്റ് ചെയ്തത്. ഇത് പ്രാദേശിക ഹിന്ദു യുവാക്കളെ വർഗീയ സംഘർഷത്തിന് പ്രേരിപ്പിക്കുകയും വർഗീയ സംഘർഷം ഉണ്ടാക്കുകയും ചെയ്യാൻ ലക്ഷ്യമിട്ടതായി പൊലീസ് പറഞ്ഞു.

അബ്ദുറഹ്മാൻ വധത്തിന് പിന്നിൽ
വിദ്വേഷ പ്രസംഗമെന്ന് മന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ
കോൺഗ്രസ് നേതാവ്

മംഗളൂരു:ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുരിയാൽ ഗ്രാമത്തിലെ ഇരക്കൊടിയിൽ അബ്ദുൽ റഹ്മാനെ അക്രമികൾ വെട്ടിക്കൊന്ന സംഭവത്തിലേക്ക്
നയിച്ചത് വിദ്വേഷ പ്രസംഗമാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ്.ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു വാർത്താസമ്മേളനം
നടത്തുന്നതിനിടെയാണ് ഉസ്മാൻ
കല്ലാപു ആക്ഷേപം ഉയർത്തിയത്.
ഗുണ്ടാ തലവനും ബജ്റംഗ്ദൾ
പ്രവർത്തകനുമായ സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിനെത്തുടർന്ന്
സംഘടിപ്പിച്ച ബജ്പെ ചലൊ റാലിയിലാണ് വിദ്വേഷ പ്രസംഗം നടത്തിയതെന്ന് ഉസ്മാൻ പറഞ്ഞു.
ദക്ഷിണ കന്നട ജില്ലയിൽ അടുത്തിടെ നടന്ന അബ്ദുൾ റഹിമാന്റെ കൊലപാതകത്തിന് പിന്നിൽ സമൂഹ മാധ്യമങ്ങളിലെ പ്രകോപനപരമായ അഭിപ്രായങ്ങളാണോ എന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചതായിരുന്നു സന്ദർഭം.
മന്ത്രി മറുപടി പറയാൻ തുടങ്ങുന്നതിനിടെ ഒപ്പം പിറകിൽ
നിൽക്കുകയായിരുന്ന പ്രാദേശിക
നേതാക്കൾക്കിടയിൽ നിന്ന്
ഉസ്മാൻ ഇടപെട്ട് സംസാരിക്കുകയായിരുന്നു.
ഇത് മന്ത്രിയുടെ വാർത്ത സമ്മേളനമാണ്, ദയവായി അടങ്ങൂ
എന്ന് ദിനേശ് ഗുണ്ടുറാവുവും
കൂടെയിരുന്ന ഐവാൻ ഡിസൂസ
എംഎൽസിയും പറഞ്ഞതോടെ
ഉസ്മാൻ നിശ്ശബ്ദത പാലിച്ചു.
വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നവർക്കെതിരെ പൊലീസും സർക്കാറും കർശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വേദിയിൽ നിന്ന് ഇറങ്ങിയ ശേഷവും കല്ലാപു തന്റെ നിരാശ മാധ്യമങ്ങളോട് പ്രകടിപ്പിച്ചു.മന്ത്രി ദിനേശ് ഗുണ്ടു റാവുവിന്റെ ശൈലി ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഒട്ടും പ്രതീക്ഷ
നൽകുന്നതല്ല എന്ന് വിമർശിച്ചു. “ബജ്‌പെ ചലോ പരിപാടിയിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയവരെയും ‘അദ്ദേഹത്തെ കൊല്ലണം’ എന്നതുപോലുള്ള സിനിമാറ്റിക് ശൈലിയിലുള്ള പ്രസ്താവനകൾ നടത്തിയവരെയും അറസ്റ്റ് ചെയ്യണം. ആരുടെയും ജീവൻ നഷ്ടപ്പെടരുത് – ദക്ഷിണ കന്നടയെ സമാധാനപരമായി നിലനിർത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങൾ കോൺഗ്രസ് നേതാക്കളാണ്.
ഞങ്ങളുടെ പാർട്ടി അധികാരത്തിലാണ്. പൊലീസ് കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്.
ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരിൽ ആളുകൾ അറസ്റ്റ് ചെയ്യപ്പെടുന്നു. ആരും ഞങ്ങളെ പിന്തുണക്കണമെന്ന് ആഗ്രഹിക്കുന്നില്ല.ഞങ്ങൾക്ക് നീതി വേണം. ജില്ലയിൽ ഇപ്പോൾ പുതിയ പൊലീസ് ഉദ്യോഗസ്ഥരുണ്ട്, ഞങ്ങൾ അവരെ വിശ്വസിക്കുന്നു”- ഉസ്മാൻ കൂട്ടിച്ചേർത്തു.

ഫോട്ടോ:ഉസ്മാൻ

 
 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button