മലബാർ ഗോൾഡ് ആന്റ ഡയമണ്ട്സ് ആഗോള വിപുലീകരണത്തിൽ
കോഴിക്കോട്lലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയിലറും മുൻനിരയിലുള്ള വിശ്വസനീയ ബ്രാൻഡുമായ മലബാർ ഗോൾഡ് ആന്റ ഡയമണ്ട്സ് ആഗോള വിപുലീകരണത്തിന്റെ ഭാഗമായി 2025 മാർച്ചിൽ ഇന്ത്യയിലുടനീളം 12 പുതിയ ഷോറൂമുകൾ കൂടി ആരംഭിക്കും. ബ്രാൻഡിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള വിപുലീകരണം നടപ്പാക്കുന്നതോടെ 13 രാജ്യങ്ങളിലും ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലുമായി മൊത്തം ഷോറൂമുകളുടെ എണ്ണം 391 ആയി ഉയരും.
മുംബൈയിലെ പൻവേൽ, പൂനെയിലെ സിംഗാഡ് റോഡ്, ഒഡീഷയിലെ ബ്രഹ്മപൂർ, സൗഭാഗ്യനഗർ, ജാർഖണ്ഡിലെ ധൻബാദ്, കർണാടകയിലെ ഹോസ്പേട്ട്, നാഗർഭാവി, ചിത്രദുർഖ ആന്ധ്രാപ്രദേശിലെ നന്ദ്യാൽ, അമലപുരം, മച്ചിലിപട്ടണം ഉത്തർപ്രദേശിലെ വാരണാസി എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ ആരംഭിക്കുന്നത്.
വിപുലീകരണത്തിൻ്റെ ഈ ഘട്ടത്തിനായി മലബാർ ഗ്രൂപ്പ് 600 കോടി രൂപ നിക്ഷേപിക്കും. വിവിധ തസ്തികകളിൽ 406 ജീവനക്കാരെ നിയമിച്ചു.
2025 ൽ 60 പുതിയ ഷോറൂമുകൾ തുറക്കാനും ആഗോളതലത്തിൽ സാന്നിധ്യം കൂടുതൽ വിപുലീകരിക്കാനും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ലക്ഷ്യമിടുന്നുണ്ട്. മിഡിൽ ഈസ്റ്റ്, യുകെ, കാനഡ എന്നിവിടങ്ങളിൽ ബ്രാൻഡിന്റെ സാന്നിധ്യം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഏപ്രിലിൽ 5 പുതിയ ഷോറൂമുകൾ ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്.
‘ രാജ്യത്തെ ഉപഭോക്താക്കൾക്ക് ലോകോത്തര ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്നതിനൊപ്പം ഉൽപന്നത്തിന്റെ ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടും തീർത്തും സുതാര്യവുമായ റീട്ടെയിൽ ബിസിനസ് രീതികളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ കാഴ്ചപ്പാടിന് അനുസൃതമായാണ് വിപുലീകരണ പദ്ധതി നടപ്പാക്കുന്നത്. ഞങ്ങളുടെ ധാർമ്മിക ബിസിനസ്സ് രീതികളിലും ഉത്തരവാദിത്തമുള്ള സോഴ്സിംഗിലും ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു. ഓരോ ഷോറൂം തുറക്കുമ്പോഴും, ലോകത്തിലെ നമ്പർ വൺ ജ്വല്ലറി ബ്രാൻഡായി മാറുകയെന്ന ലക്ഷ്യത്തിലേക്ക് ഞങ്ങൾ കൂടുതൽ അടുക്കുകയാണ്. ‘ വിപുലീകരണ നടപടികളെക്കുറിച്ച് മലബാർ ഗ്രൂപ്പ് ചെയർമാൻ എംപി അഹമ്മദ് പറഞ്ഞു,