Dubai: +971506749971, India: +919746311413, kmabbas@gmail.com

LOCAL

ബംഗളൂരു നിക്ഷേപ സംഗമം

റോഡ് ഷോയ്ക്ക് മികച്ച പ്രതികരണം

ദുബൈIഫെബ്രുവരി രണ്ടാം വാരം ബംഗളൂരുവിൽ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിയിലേക്ക്​ നിക്ഷേപകരെ ആകർഷിക്കുന്നതിനായി യുഎഇയിൽ നടത്തിയ എൻആർഐ ഇൻവെസ്റ്റ്​ സമ്മിറ്റ്​ ആൻഡ്​ ബയേഴ്​സ്​ മീറ്റിന്​​ മികച്ച പ്രതികരണം ലഭിച്ചതായി കർണാടക മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറിയും മുൻ മന്ത്രിയും നിയമനിർമാണ കൗൺസിൽ അംഗവുമായ നസീർ അഹമ്മദ്​ അറിയിച്ചു.
നിക്ഷേപ ഉച്ചകോടിയിൽ യുഎഇയിൽ നിന്ന്​ മികച്ച പങ്കാളിത്തം ഉണ്ടാവുമെന്നാണ്​ പ്രതീക്ഷ. സാ​ങ്കേതിക വിദ്യ, ബയോടെക്​, എയർ സ്​പേസ്​, ഉത്​പാദനം, ഐടി തുടങ്ങി വ്യത്യസ്ത മേഖലകളിൽ​ നിക്ഷേപകരെ ആകർഷിക്കുന്നതിന് കഴിഞ്ഞ മാസം യുഎഇയിൽ റോഡ് ഷോകൾ നടത്തിയിരുന്നു.
പ്രവാസികളായ നിക്ഷേപകർക്ക്​ വേണ്ടി കർണാടകയിൽ അഞ്ചു കോടിയുടെ അവസരങ്ങളാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. 500 കോടിക്ക്​ മുകളിൽ നിക്ഷേപമുള്ള വ്യവസായങ്ങളുടെ നടപടിക്രമങ്ങൾ മുഖ്യമന്ത്രി നേരിട്ട് നിരീക്ഷിക്കും. ഇതിന് പുറമെ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയും നിക്ഷേപ നടപടികൾക്ക് മേൽനോട്ടം വഹിക്കും.
ഇന്ത്യയിൽ മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും വേഗത്തിൽ വികസനം നടക്കുന്ന സംസ്ഥാനമാണ് ​കർണാടകയെന്ന് ധനകാര്യ സെക്രട്ടറി ഡോ. പി.സി. ജാഫർ പറഞ്ഞു. പ്രതിവർഷം രണ്ടര ലക്ഷം എൻജിനിയർമാരാണ് സംസ്ഥാനത്ത് പഠിച്ചിറങ്ങുന്നത്. ഈ മാനവശേഷി കർണാടകക്ക് വലിയ സാദ്ധ്യതകൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരു നഗരത്തിന്‍റെ വികസനം കണക്കിലെടുത്ത്​ രണ്ടാമത്തെ വിമാനത്താവളം പണിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്​. കുനിഗല്‍, രാമനഗര, ബിഡദി, ഹരോഹള്ളി തുടങ്ങിയ സ്ഥലങ്ങൾ ഇപ്പോൾ പരിഗണനയിലാണ്. സംസ്ഥാനത്ത് രണ്ട് പുതിയ തുറമുഖങ്ങൾ നിർമിക്കും. ഉപഗ്രഹ നഗരങ്ങൾക്കുമായുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും ഡോ. പി.സി. ജാഫർ​ വ്യക്​തമാക്കി. കർണാടക സർക്കാറിന്‍റെ വാണിജ്യ വ്യവസായ ഡിപാർട്ട്​മെന്‍റ്​ സെക്രട്ടറി രമൺദീപ്​ ചൗധരി, ന്യൂസ് ട്രെയിൽ ഡയറക്ടർ സിദ്ദിഖ് എന്നിവരും വാർത്ത സമ്മേളനത്തിൽ പ​ങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button