Dubai: +971506749971, India: +919746311413, kmabbas@gmail.com

Blog

പ്രവാസി ഭാരതീയ ദിവസ് തുടങ്ങി

നോർക്ക കലണ്ടർ എം എ യൂസുഫലി പ്രകാശിപ്പിച്ചു

പ്രവാസി ഭാരതീയ ദിവസിനു ഒറീസ്സയിൽ തുടക്കം; നോര്‍ക്ക കലണ്ടര്‍ എം.എ യൂസഫലി പ്രകാശനം ചെയ്തു
ഭുവനേശ്വർ: പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസിന് ഒറീസ്സയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവ്വഹിച്ചു. ട്രിനിഡാഡ് ആൻഡ് ടുബാഗോ പ്രസിഡണ്ട് ക്രിസ്റ്റിൻ കാർല കാങ്ലു വെർച്വൽ സാന്നിധ്യത്തിലൂടെ മുഖ്യാതിഥിയാകും. എഴുപത് രാജ്യങ്ങളിൽ നിന്നായി മൂവായിത്തോളം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഒറീസ്സയിൽ എത്തിയത്. വെള്ളിയാഴ്ച രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്യുന്ന സമാപന സമ്മേളനത്തിൽ വെച്ച് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരങ്ങൾ സമ്മാനിക്കും. സമ്മേളന നഗരിയിൽ വെച്ച് നോർക്കയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെയും നേട്ടങ്ങളുടെയും അച്ചീവ്മെൻ്റ് കലണ്ടർ പുറത്തിറക്കി. നോർക്ക വൈസ് ചെയർമാന്ന് എം.എ. യൂസഫലി മസ്കത്തിലെ (സലാല) ഇന്ത്യൻ എംബസി ഓണറി കോൺസുലർ ഡോ: സനാതനു നൽകി പ്രകാശനം ചെയ്തു. പ്രവാസികളും നോർക്ക പ്രതിനിധികളും സംബന്ധിച്ചു. വികസിത ഭാരതത്തിനായുള്ള പ്രവാസികളുടെ സംഭാവന എന്നതാണ് ഇത്തവണത്തെ സമ്മേളന പ്രമേയം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button