ഇത്തവണ റമസാനിൽ നിധി സ്വരൂപിക്കുക പിതാക്കന്മാർക്കു വേണ്ടി -ശൈഖ് മുഹമ്മദ്
ദുബൈ |ഇത്തവണത്തെ വിശുദ്ധ റമദാൻ മാസത്തിൽ പിതാക്കന്മാരെ സഹായിക്കാൻ മുന്നിട്ടിറങ്ങണമെന്നു യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. പിതാക്കന്മാർക്കായി ഒരു ചാരിറ്റി കാമ്പയിൻ ആരംഭിക്കും .കഴിഞ്ഞ വർഷം മാതാക്കൾക്കു വേണ്ടിയായിരുന്നു ജീവ കാരുണ്യ പ്രവർത്തനം . ജനങ്ങൾ വാർഷിക മാനുഷിക റമസാൻ ചാരിറ്റി പതിവ് കണക്കിലെടുത്ത്, ‘ഫാദേഴ്‌സ് എൻഡോവ്‌മെന്റ്’ എന്ന പേരിൽ ശൈഖ് മുഹമ്മദ് കാമ്പയിൻ പ്രഖ്യാപിക്കുകയായിരുന്നു . ദരിദ്രർക്കും ചികിത്സ താങ്ങാൻ കഴിയാത്തവർക്കും സഹായം എത്തിക്കാനാണ് പരിപാടി . ചികിത്സയും ആരോഗ്യ സംരക്ഷണവും നൽകുന്നതിനായി 100 കോടി ദിർഹം വിലമതിക്കുന്ന ഒരു സുസ്ഥിര എൻഡോവ്‌മെന്റ് ഫണ്ട് സ്ഥാപിക്കും . യു എ ഇയിലെ പിതാക്കന്മാരെ ആദരിക്കുന്ന ഒരു സംരംഭമാണിത്.ആശുപത്രി വികസനത്തിനും മരുന്നും ചികിത്സയും നൽകുന്നതിനും ഈ നിധി ഉപയോഗിക്കും . ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ പിന്തുണയ്ക്കും .
“പിതാവാണ് മിക്കവർക്കും ആദ്യ മാതൃക, ആദ്യ പിന്തുണ, ആദ്യഅധ്യാപകൻ. ചെറുപ്പക്കാരും പ്രായമായവരുമായ നമ്മുടെ ജീവിതത്തിൽ ശക്തിയുടെയും ജ്ഞാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഉറവിടം അദ്ദേഹമാണ്,” ശൈഖ് മുഹമ്മദ് എക്‌സിൽ ഒരു പോസ്റ്റിൽ പറഞ്ഞു.
തുടർച്ചയായ ജീവകാരുണ്യ പ്രവർത്തനത്തിലൂടെ ഈ അനുഗ്രഹീത മാസത്തിൽ അവരെ നമ്മുടെ പിതാക്കന്മാരുടെ പേരിലുള്ള സുസ്ഥിരമായ ഒരു മാനുഷിക എൻഡോവ്‌മെന്റിൽ ആഘോഷിക്കുക എന്നതാണ് നമ്മുടെ ലക്‌ഷ്യം . ഇതിന്റെ വരുമാനം രോഗികളെ ചികിത്സിക്കുന്നതിനും ദരിദ്രർക്കു പണം നൽകുന്നതിനും ഉപയോഗിക്കണം . ആരോഗ്യ സംരക്ഷണം നൽകുന്നതിനും നീക്കിവയ്ക്കും. കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംഭാവന നൽകാൻ ഞങ്ങൾ എല്ലാവരെയും ക്ഷണിക്കുന്നു. യുഎഇയെയും അതിന്റെ സ്ഥാപകരെയും എല്ലാ പിതാക്കന്മാരെയും അല്ലാഹു അനുഗ്രഹിക്കട്ടെ,” അദ്ദേഹം പോസ്റ്റിൽ കൂട്ടിച്ചേർത്തു.
കുടുംബബന്ധങ്ങളും സാമൂഹിക ഐക്യദാർഢ്യവും പ്രോത്സാഹിപ്പിക്കുന്നതിനായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് പ്രഖ്യാപിച്ച സാമൂഹിക വർഷത്തോടൊപ്പമാണ് ഫാദേഴ്‌സ് എൻഡോവ്‌മെന്റ് കാമ്പെയ്‌ൻ.
കഴിഞ്ഞ വർഷം, 100 കോടി ദിർഹം മൂല്യമുള്ള ഒരു എൻഡോവ്‌മെന്റ് ഫണ്ട് സ്ഥാപിച്ച് മാതാക്കളെ സഹായിച്ചിരുന്നു .മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സിന്റെ കുടക്കീഴിലായിരുന്നു അത് . റമസാനിൽ സംഭാവനകൾ നൽകാൻ അവസരം നൽകിക്കൊണ്ട് കാമ്പെയ്ൻ മാതാക്കളെ ആദരിച്ചു. വിദ്യാഭ്യാസത്തിലൂടെ പിന്നാക്കം നിൽക്കുന്ന വ്യക്തികളെയും സമൂഹങ്ങളെയും സുസ്ഥിരമായ രീതിയിൽ പിന്തുണയ്ക്കുക എന്നതും ഇതിന്റെ ലക്ഷ്യമായിരുന്നു.
കമ്പനികളും വ്യക്തികളും ഈ കാമ്പെയ്‌നിലേക്ക് വൻതോതിൽ സംഭാവനകൾ നൽകി.140 കോടി ദിർഹം സമാഹരിച്ചു.ഫാദേഴ്‌സ് എൻഡോവ്‌മെന്റ് കാമ്പെയ്‌നും മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സിന്റെ (എംബിആർജിഐ) ഭാഗമാണ്.