സ്കോട്ട ഈദ് സംഗമം സംഘടിപ്പിച്ചു
ദുബൈ|സർ സയ്യദ് കോളേജ് തളിപ്പറമ്പ അലൂമിനി ഫോറം യുഎഇ ചാപ്റ്റർ പെരുന്നാൾ ദിനത്തോടനുബന്ധിച്ച് മീറ്റ് ആൻഡ് ഗ്രീറ്റ് എന്ന പേരിൽ പെരുന്നാൾ ദിവസം “സ്കോട്ട ഈദ് സംഗമം” സംഘടിപ്പിച്ചു.
പ്രസിഡന്റ് അബ്ദുൾ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അജെൽ മാനേജിങ് ഡയറക്ടർ സിറാജ് എം സി മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി ഷംഷീർ പറമ്പത്ത് കണ്ടി സ്വാഗതവും ട്രെഷറർ ഹാഷിം തൈവളപ്പിൽ നന്ദിയും പറഞ്ഞു.
പെരുന്നാൾ ദിനത്തിൽ പഴയ തലമുറയും പുതു തലമുറകളുടെയും ഒത്തുചേരൽ എല്ലാവർക്കും പുത്തനനുഭവമായി.
പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള ഈദ് കൈനീട്ടം മുതിർന്നവരെ കുട്ടിക്കാലത്തെ അനുഭവങ്ങളിലേക്ക് കൊണ്ട് പോയി.
ചടങ്ങിൽ വെച്ചു സ്ക്കോട്ടയുടെ ഫൺഡേയ്സ് പരിപാടിയുടെ ബ്രോഷർ പ്രകാശനം പ്രസിഡന്റ് അബ്ദുൾ നാസർ ആജൽ എം ഡി സിറാജ് എം സി ക്ക് കൈമാറി നിർവഹിച്ചു.
ഇയർ ഓഫ് കമ്മ്യൂണിറ്റിയുടെ ഭാഗമായി സ്ക്കോട്ടയുടെ നടത്തുന്ന പദ്ധതിയായ “ ഫിൽ എ ബാഗ്, ഫിൽ എ ഹാർട്ട്” ന്റെ ഭാഗമായ ക്യാരി ബാഗുകൾ എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് വിതരണം ചെയ്തു.
സ്കോട്ട പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി തുടങ്ങിയ സസ്റൈനബിലിറ്റി ക്യാരി ബാഗ് ഫോട്ടോ മത്സരത്തിൽ വിജയികൾക്കായുള്ള സമ്മാനങ്ങളും, കുട്ടികൾക്കായി നടത്തിയ റാഫിൾ ഡ്രോ സമ്മാനങ്ങളും പരിപാടിയിൽ വെച്ചു വിതരണം ചെയ്തു.
ഷഫീഖ്, മൻസൂർ സി.പി. അബ്ദുൾ റഹിമാൻ, അൽതാഫ്, ജുനൈദ്, മൻസൂർ പയ്യന്നൂർ, രഘു നായർ, സാലി അച്ചീരകത്ത്, നിസാം, റഫീഖ് കെ.ടി. മുസ്തഫ കുറ്റിക്കോൽ, ഷക്കീൽ , അബദുൾ റഹീം മൈലാഞ്ചിക്കൽ, സൈൻ, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.