തിരുവനന്തപുരംlവരുന്ന 50 വർഷത്തിൽ വിദ്യാഭ്യാസ മേഖലയിൽ 525കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുമെന്ന് ആർ പി ഗ്രൂപ്പ് ചെയർമാൻ ഡോ.രവി പിള്ള.ബഹ്റൈനിൽ പരമോന്നത ബഹുമതി നേടിയതിന് തിരുവനന്തപുരത്ത് പൗരസമൂഹം നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നിർധന വിദ്യാർഥികൾക്ക് നോർക്ക വഴി സ്കോളർഷിപ്പ് നൽകും.ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മക്കൾ ചുക്കാൻ പിടിക്കും.പ്രവാസ ജീവിതത്തിൻെറ 50-ാം വർഷത്തിൽ നിറമനസോടെയാണ് ഇതെല്ലാം ചെയ്യുന്നത്.പുണ്യഭൂമിയായ സഊദി അറേബ്യയിലാണ് പ്രവാസം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.നിരവധി പ്രമുഖർ അദ്ദേഹത്തിന് ഉപഹാരം നൽകി.
0 18 Less than a minute