09.08
മലേഷ്യൻ പ്രധാനമന്ത്രിയും
അബ്ദുൽ ഹകീം അസ്ഹരിയും
കൂടിക്കാഴ്ച നടത്തി
ക്വാലാലംപൂർlമർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൾ ഹക്കിം അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം മലേഷ്യൻ പ്രധാനമന്ത്രി അൻവർ ബിൻ ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തി.
തലസ്ഥാന നഗരമായ ക്വാലാലംപൂരിനടുത്തുള്ള പുത്രജയയിലെ നാസിറുൽ ഖുർആൻ സെന്ററിലാണ് കൂടിക്കാഴ്ച നടന്നത്. ആശയവിനിമയത്തിനിടെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സമകാലിക കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ സംഘം മലേഷ്യൻ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു.
നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത്കെയർ പ്രൊഫഷൻസ് ചെയർമാനും കർണാടക നിയമസഭ സ്പീക്കർ യു.ടി.ഖാദറിന്റെ സഹോദരനുമായ ഡോ. യു.ടി. ഇഫ്തിക്കർ ഫരീദ്, മറ്റ് നിരവധി വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.