ഗസ്സയിൽ മാനുഷിക സഹായങ്ങൾ അത്യാവശ്യം
ഷാർജ |ഗസ്സയിൽ മാനുഷിക സഹായങ്ങൾ ശക്തമായി വേണ്ടതുണ്ടെന്നു ഷാർജ ഉപ ഭരണാധികാരിയും ബിഗ് ഹാർട്ട് ഫൗണ്ടേഷന്റെ മാനുഷിക പ്രതിനിധിയുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി പറഞ്ഞു .ജോർദാനിൽ അഭയാർത്ഥി ക്യാമ്പ് സന്ദർശിക്കുകയായിരുന്നു ശൈഖ് സുൽത്താൻ .ഫലസ്തീൻ സമൂഹങ്ങൾക്ക് അവശ്യ വിഭവങ്ങൾ നൽകുന്നതിന് ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ എന്നിവയിൽ സുസ്ഥിര വികസന പദ്ധതികൾ നടപ്പിലാക്കണം .കുടിയിറക്കപ്പെട്ട അഭയാർത്ഥികളെയും സംഘർഷത്തിൽ അകപ്പെട്ടവരെയും പിന്തുണയ്ക്കുന്നതിനുള്ള ധാർമ്മിക ഉത്തരവാദിത്തം ഏവർക്കുമുണ്ട് . വ്യക്തികളും സ്ഥാപനങ്ങളും ഈ ശ്രമങ്ങളിൽ പങ്കാളികളാകണം .
70,000-ത്തിലധികം ഫലസ്തീൻ അഭയാർത്ഥികൾ താമസിക്കുന്ന ഇടമാണ്ജോർദാനിലെ ഹാശിമൈറ്റ് .സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല കമ്പനികൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന ഷാർജയിൽ നിന്നുള്ള ഒരു പ്രതിനിധി സംഘത്തെ ശൈഖ് നയിച്ചു. ഫലസ്തീൻ അഭയാർത്ഥികളെ വഹിക്കുന്ന രാജ്യങ്ങളിൽ സമാനമായ ശ്രമങ്ങൾ നടപ്പിലാക്കുന്നതിന് പിന്തുണയും വിഭവങ്ങളും സമാഹരിക്കുന്നതിനുമാണ് സന്ദർശനം .റമസാനിൽ ടിബിഎച്ച്എഫ് ചെയർപേഴ്‌സൺ ശൈഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി ആരംഭിച്ച ‘ഗാസയ്ക്ക് വേണ്ടി’ കാമ്പെയ്‌ന്റെ ഭാഗമാണ് സന്ദർശനം
0 2 Less than a minute