കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപ വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നിലവിൽ പാലക്കാട്, കൊല്ലം ജില്ലകളിലെ കാലാവസ്ഥ വകുപ്പിൻറെ താപ മാപിനികളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ ജില്ലകളിലാണ് ഉഷ്‌ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ പൊതുവെ സംസ്ഥാനമാകെ ചൂട് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ മുഴുവൻ ജില്ലകളിലും കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. തീരദേശ സംസ്ഥാനമായതിനാൽ തന്നെ അന്തഃരീക്ഷത്തിലെ ഈർപ്പം കൂടുതലായിരിക്കുകയും അത് മൂലം നമുക്ക് അനുഭവഭേദ്യമാകുന്ന ചൂട് അഥവാ താപസൂചിക റിപ്പോർട്ട് ചെയ്യപ്പെടുന്ന താപനിലയെക്കാൾ വളരെ ഉയർന്നതായിരിക്കും. മേൽസൂചിപ്പിച്ച സാഹചര്യം 2 ദിവസം തുടരുന്ന ഘട്ടത്തിലാണ് ഔദ്യോഗികമായി കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗം സ്ഥിരീകരിക്കുകയെന്ന്
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
ഉഷ്‌ണതരംഗ സാധ്യതാ മുന്നറിയിപ്പ് – ഓറഞ്ച് അലർട്ട്
പുറപ്പെടുവിച്ച സമയം 01.15 PM 23/04/2026
കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (23/04/2026 & 24/04/2026) ഉഷ്‌ണതരംഗത്തിന് സാധ്യത- ഓറഞ്ച് അലർട്ട്
കേരളത്തിൽ ഇന്നും (23/04/2026) നാളെയും (24-04-2026) ഉയർന്ന താപനില .പാലക്കാട് ജില്ലയിൽ 41 °C വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40 °C വരെയും കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 °C വരെയും തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 4 to 5˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കേരളത്തിൽ 25/04/2026, 26/04/2026 തീയതികളിൽ ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 °C വരെയും കൊല്ലം ജില്ലയിൽ 39 °C തൃശൂർ കോട്ടയം ജില്ലകളിൽ 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസറഗോഡ്, കോഴിക്കോട് ജില്ലകളിൽ 37 °C വരെയും തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്ന് (23/04/2026) മുതൽ 26/04/2026 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
HEATWAVE WARNING – ORANGE ALERT
Heat Wave conditions will likely to prevail at one or two places in the *Kollam, Thrissur & Palakkad* districts during 23rd & 24th April 2026. (ORANGE WARNING)
Maximum temperatures are very likely to be around *41˚C* at isolated places in *Palakkad* district, *40˚C* in *Kollam & Thrissur* districts, *38˚C* in *Kottayam, Pathanamthitta, Ernakulam & Kozhikode* districts, *37˚C* in *Alappuzha, Malappuram, Kannur & Kasaragod * districts and *36˚C* in *Thiruvananthapuram* district (4 to 5˚C above normal) on 23rd and 24th April 2026.
Maximum temperatures are very likely to be around *40˚C at isolated places in *Palakkad* district, *39˚C* in *Kollam* district, *38˚C* in *Thrissur & Kottayam* districts, *37˚C* in *Pathanamthitta, Alappuzha, Ernakulam, Malappuram, Kannur, Kasaragod & Kozhikode* districts, *36˚C* in *Thiruvananthapuram* district (3 to 4˚C above normal) on 25th and 26th April 2026
Hot & Humid weather is very likely over these districts except in hilly areas during 23rd April to 26th April 2026 due to high temperature and humidity.
*Time of Issue 01.15 PM 23/04/2026*
*IMD-KSEOC-KSDMA*




