ഓർമ:നൗഫൽ പ്രസി.
ഷിജു സെക്രട്ടറി
ദുബൈIഓർമ സെൻട്രൽ സമ്മേളനം സിപിഎം സ്റ്റേറ്റ് സിക്രട്ടേറിയറ്റ് അംഗം സി എൻ മോഹനൻ ഉത്ഘാടനം ചെയ്തു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോക കേരള സഭ അംഗവുമായ കുഞ്ഞഹമ്മദ്, കൈരളി മിഡിൽ ഈസ്റ്റ് ബ്യുറോ ചീഫ് ജമാൽ, അബുദബി കെ എസ് സി പ്രതിനിധി സഫറുള്ള പാലപ്പെട്ടി, അബുദബി ശക്തി പ്രതിനിധി അസീസ്,ഷാർജ മാസിൻ്റെ ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു. ഓർമ ജനറൽ സിക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ശിഹാബ് പെരിങ്ങോട് ആധ്യക്ഷം വഹിച്ചു. സിക്രട്ടറി ഇർഫാൻ അനുശോചന പ്രമേയവും സിക്രട്ടറി ജിജിത നന്ദിയും രേഖപ്പെടുത്തി.ഓർമ കലാവിഭാഗം ഒരുക്കിയ സ്വാഗത ഗാനത്തോടെയാണ് സമ്മേളന പരിപാടികൾ ആരംഭിച്ചത്.
പുതിയ ഭാരവാഹികളായി
പ്രസിഡന്റ്: ഡോ. നൗഫൽ പട്ടാമ്പി
ജനറൽ സിക്രട്ടറി :ഷിജു ബഷീർ
വൈസ് പ്രസിഡന്റ്: ജിജിത
സെക്രട്ടറി: അംബുജാക്ഷൻ, കാവ്യ
ട്രഷറര്‍’: ഫിറോസ്
ജോയിന്റ് ട്രഷറർ :നവാസ്
കൺവീനർമാർ :
കല : പ്രശാന്ത് കയ്യൂർ
സാഹിത്യം :അംബുജം
ജനസമ്പർക്കം :ഫാസിൽ
ഐ ടി: അക്ബറലി
വനിത : ജിസ്മി
ബാലവേദി : സുഹറ
നോർക്ക /ക്ഷേമനിധി : ബിജു വാസുദേവൻ
കായികം : ബുഹാരി
എന്നിവരെയും തിരഞ്ഞെടുത്തു.




