ദുബൈI ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ഭാഗമായ ജിസിസിയിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ആസ്റ്റര്‍ ഫാര്‍മസി, അറബ് ഹെല്‍ത്ത് 2025ല്‍ നൂതനമായ ആശയങ്ങളും നിരവധി ഓഫറുകളും അവതരിപ്പിച്ചു. ആരോഗ്യസംരക്ഷണ രംഗത്തെ അഭിമാനകരമായ വേദിയായ അറബ് ഹെല്‍ത്തിന്റെ ദീര്‍ഘകാല പങ്കാളിയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ആരോഗ്യ സംരക്ഷണത്തില്‍ നവീകരണവും കൂടുതല്‍ സ്ഥാപനങ്ങളുമായുളള സഹകരണവുമായി മുന്നേറ്റം തുടരുകയാണ്.യുഎഇയുള്പ്പെടെ ജിസിസിയില്‍ 300ലധികം ഔട്ട്ലെറ്റുകളും 2,025 ഫാര്മസിസ്റ്റുകളുമുള്ള ആസ്റ്റര്‍ ഫാര്‍മസി, മേഖലയിലെ ഹെല്‍ത്ത് കെയര്‍ റീട്ടെയില്‍ വിപണിയില്‍ മുന്‍നിരയില്‍ തുടരുന്നു. ഈ വര്‍ഷത്തെ അറബ് ഹെല്‍ത്തിലെ ആസ്റ്റര്‍ ഫാര്‍മസി ബൂത്തില്‍ 12 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ആല്‍ഫ വണ്ണിന് കീഴിലെ 37 ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ആന്റി-ഏജിംഗ് സപ്ലിമെന്റുകള്‍, പ്ലാന്റ് അധിഷ്ഠിത പ്രോട്ടീനുകള്‍, പ്രോബയോട്ടിക്സ്, ന്യൂട്രീഷ്യന്‍ ആന്റ് ഹെര്‍ബല്‍ സപ്ലിമെന്റുകള്‍, മരുന്നുകള്‍, വെല്‍നസ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുമായി ആറ് പുതിയ ബ്രാന്‍ഡുകളുടെ പ്രാദേശിക ലോഞ്ചിങ്ങും അറബ് ഹെല്‍ത്ത് വേദിയില്‍ നടത്തി
0 11 Less than a minute