കുമ്പള:കാസർകോട് ഭാഗത്തു നിന്ന് മംഗലാപുരം ഭാഗത്തേക്ക് പോകുന്ന ബസുകൾ ആരിക്കാടി സർവീസ് റോഡിൽ നിർത്താൻ തുടങ്ങി.ആരിക്കാടി അണ്ടർ പാസിനു മുകളിൽ ഒരു ഭാഗത്തേക്ക് ദേശീയ പാത തുറന്നപ്പോൾ താത്കാലികമായി ഈ സർവീസ് അടച്ചിരുന്നു.ആരിക്കാടി കടവത്തു ഭാഗത്തു നിന്ന് കുമ്പോൽ വരെയുള്ള സർവീസ് റോഡ് ബസുകൾക്കു മാത്രമായി ഇപ്പോൾ പരിമിതപ്പെടുത്തിയിട്ടുണ്ട്.മംഗലാപുരം ഭാഗത്തേക്ക് പോകുന്ന അതിവേഗ ബസുകളും അണ്ടർപാസിന് സമീപം നിർത്തും.
0 130 Less than a minute