കുമ്പള|ദേശീയപാത വികസനത്തിൽ തലപ്പാടി-ചെങ്കള റീച്ചിൽ ആരിക്കാടി അണ്ടർപാസിനു മുകളിൽ വാഹനഗതാഗതം ആരംഭിച്ചു.കാസർകോട് ഭാഗത്തു നിന്ന് മംഗലാപുരം ഭാഗത്തേക്കുള്ളവർക്ക് ഇതിലൂടെ യാത്ര ചെയ്യാം.ആരിക്കാടി ജംഗ്ഷനിലേക്കുള്ളവർ അണ്ടർ പാസ് പിന്നിട്ടാൽ വലതുവശത്തേക്ക് യുടേൺ എടുത്ത് സർവീസ് റോഡിൽ പ്രവേശിക്കണം.ഇതിനിടെ,ആരിക്കാടി ജംഗ്ഷനിൽ ഇരുവശത്തും ഡ്രൈനേജ് പൂർത്തിയാകൽ വൈകുന്നത് ജനങ്ങൾക്ക് പ്രയാസകരമാകുന്നു.
0 245 Less than a minute