Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

കെസെഫ്

ഭാരവാഹികൾ

അതിവേഗ റെയിൽ പദ്ധതിയിൽ നിന്ന് കാസർകോടിനെ ഒഴിവാക്കരുത്-കെസെഫ്

നിസാർ തളങ്കര ചെയർമാൻ,മുരളീധരൻ നമ്പ്യാർ സെക്രട്ടറി ജനറൽ

ദുബൈ:കേരളത്തിൽ നിർദിഷ്ട അതിവേഗ റെയിൽ പദ്ധതിയിൽ കാസർകോടിനെ ഉൾപ്പെടുത്തണമെന്ന് കാസർകോട് എക്സ്പാട്രിയേറ്റ്സ് സോഷ്യോ എക്കൊണോമിക് ഫോറം(കെസെഫ്)വാർഷിക ജനറൽ ബോഡി കേന്ദ്ര,കേരള സർക്കാറുകളോട് ആവശ്യപ്പെട്ടു.അതിവേഗ തെക്കുവടക്കു റെയിൽ പദ്ധതിയാണ് മുമ്പ് വിഭാവനം ചെയ്തത്.ഇതിൽ നിന്ന് കാസർകോടിനെ ഒഴിവാക്കുന്നത് ശരിയല്ല.കാസർകോടിനെ കേരളത്തിൽ നിന്ന് തന്നെ നീക്കുന്നതിന് തുല്യമാകും ഇത്-കെസെഫ് ചൂണ്ടിക്കാട്ടി.ചെയർമാൻ നിസാർ തളങ്കര അധ്യക്ഷത വഹിച്ചു.സെക്രട്ടറി ജനറൽ മുരളീധരൻ നമ്പ്യാർ വാർഷിക റിപ്പോർട് അവതരിപ്പിച്ചു.ട്രഷറർ എം സി ഹനീഫ് കണക്കും ഓഡിറ്റർ കെ എം അബ്ബാസ് ഓഡിറ്റ് റിപ്പോർട്ടും നൽകി.ഹുസൈൻ പടിഞ്ഞാർ പ്രമേയം അവതരിപ്പിച്ചു .ബാലകൃഷ്ണൻ തച്ചങ്ങാട് ഭാരവാഹി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.എം സി ഹനീഫ് നന്ദി പറഞ്ഞു.2026-2028 വർഷത്തേക്കുള്ള ഭാരവാഹികൾ:നിസാർ തളങ്കര ( ചെയർമാൻ)മുരളീധരൻ നമ്പ്യാർ( സെക്രട്ടറി ജനറൽ)എം സി ഹനീഫ്( ട്രഷറർ ) കെ എം അബ്ബാസ് , രാജശേഖരൻ വെടിത്തറക്കൽ,താഹിറലി പുറപ്പാട് ,പവിത്രൻ നിട്ടൂർ , ദിവാകരൻ വേങ്ങയിൽ , മുഹമ്മദ് കുഞ്ഞി ചൗക്കി ,ജബ്ബാർ ബൈദാല ( വൈസ് ചെയർമാൻ ) ഹുസൈൻ പടിഞ്ഞാർ , നിയാസ് ചേടിക്കമ്പനി ,സുരേഷ് കാശി , സി ബി അസീസ് , ലോഹിതാക്ഷൻ കാലിക്കടവ് , സുബൈർ അബ്ദുല്ല ( സെക്രട്ടറിമാർ ) ബഷീർ കിന്നിങ്കാർ ( ഓഡിറ്റർ )ശ്രീധരൻ വെള്ളോട് ( ജോ. ട്രഷറർ )

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button