ദുബൈl യു എ ഇ അതിസമ്പന്നരായ വ്യക്തികളെ ആകർഷിക്കുന്നത് തുടരുമെന്ന് റിപ്പോർട്ട് .മൂന്ന് കോടി ഡോളറിൽ കൂടുതൽ ആസ്തിയുള്ളവരുടെ ജനസംഖ്യ 2026 ൽ 4,851ൽ എത്തി നിൽക്കുന്നു . 2031 ആകുമ്പോഴേക്കും 6,588 ആയി ഉയരുമെന്ന് നൈറ്റ് ഫ്രാങ്കിന്റെ 2026 ലെ വെൽത്ത് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു .ആഗോളതലത്തിൽ ഉയർന്ന ആസ്തിയുള്ള വ്യക്തികൾ പെരുകുന്ന വിപണികളിൽ യു എ ഇ സ്ഥാനം പിടിച്ചിട്ടുണ്ട് . ബിസിനസ് ഹബ് എന്ന നിലയിലുള്ള ആകർഷണവും റിയൽ എസ്റ്റേറ്റ് മേഖലയുടെ സുസ്ഥിരമായ ശക്തിയും അടിത്തറയൊരുക്കി . ഇക്കാര്യത്തിൽ ലോക നഗരങ്ങളിൽ ദുബൈ രണ്ടാം സ്ഥാനത്താണ്. കോടി ഡോളറിൽ കൂടുതലുള്ള ഇടപാടുകളുടെ എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട് . 2021 ൽ 113 ഇടപാടുകൾ ആയിരുന്നു . 2025 ൽ 500 ആയി. ഉയർന്ന നിലവാരത്തിലുള്ള ആസ്തികൾക്കു സ്ഥിരമായ ഡിമാൻഡുണ്ട് .
ആഗോള സാമ്പത്തിക കുടിയേറ്റത്തിൽ ഒരു പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിൽ ദുബൈ മുന്നോട്ടു കുതിക്കുന്നു .സ്ഥിരത, കണക്റ്റിവിറ്റി, അനുകൂലമായ ബിസിനസ്സ് സാഹചര്യങ്ങൾ എന്നിവ നിക്ഷേപകരെയും ഉയർന്ന ആസ്തിയുള്ള വ്യക്തികളെയും ആകർഷിക്കുന്നു. ന്യൂയോർക്ക്, ലണ്ടൻ പോലുള്ള കൂടുതൽ പരമ്പരാഗത കേന്ദ്രങ്ങളെ അപേക്ഷിച്ച് ദുബൈയെ പരിഗണിക്കുന്നു . മിഡിൽ ഈസ്റ്റിലുടനീളം പ്രോപ്പർട്ടി വിലകൾ 2025 ൽ ശരാശരി 9.4 ശതമാനം വർദ്ധിച്ചു. ഇതിന് പ്രധാനമായും ദുബൈയുടെ പ്രകടനമാണ് കാരണം.
സമാന്തരമായി, അബുദബിയും ഒരു ബദൽ നിക്ഷേപ കേന്ദ്രമായി ശ്രദ്ധ നേടിയിട്ടുണ്ട്. അതിന്റെ സാമ്പത്തിക ആവാസവ്യവസ്ഥയും ലൂവ്രെ അബുദബി പോലുള്ള ലോകോത്തര സ്ഥാപനങ്ങളും പങ്കുവഹിച്ചു .
0 12 1 minute read



