Dubai: +971506749971, India: +919746311413, kmabbas@gmail.com

Health

കാരുണ്യ

ചിറക്

കാരുണ്യ ചിറകിലേറി ഒരു കുരുന്നുജീവൻ; അപൂർവ്വ അസ്ഥിരോഗം ബാധിച്ച കുട്ടിക്ക് അതിവേഗം വിസയൊരുക്കി
ദുബൈ : ലോകത്തിന്റെ ഏത് കോണിലെ വേദനകൾക്കും മുന്നിൽ കാരുണ്യത്തിന്റെ വാതിലുകൾ മലർക്കെ തുറന്നിടുന്ന ദുബൈയുടെ വലിയ മനസ്സ് വീണ്ടും വാർത്തയാകുന്നു. അപൂർവ്വ അസ്ഥിരോഗം ബാധിച്ച് ദുരിതത്തിലായ പാകിസ്ഥാനിൽ നിന്നുള്ള ഒരു കുരുന്നിനും കുടുംബത്തിനും ക്ലിനിക്കൽ ട്രയലിനായി അതിവേഗം വിസയൊരുക്കി നൽകിയ ദുബായ് ജി.ഡി.ആർ.എഫ്.എയുടെ നടപടി ഹൃദയം തൊടുകയാണ്.
കുരുന്നുകളുടെ ചികിത്സയിൽ ഓരോ നിമിഷവും എത്രത്തോളം വിലപ്പെട്ടതാണെന്ന് അധികൃതർക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ, നിയമങ്ങളുടെയും ചുവപ്പുനാടകളുടെയും നൂലാമാലകളിൽ കുടുങ്ങി ആ കുട്ടിയുടെ ചികിത്സ ഒരു നിമിഷം പോലും വൈകരുതെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. ക്ലിനിക്കൽ ട്രയലിനായി ദുബായിലെത്തേണ്ടിയിരുന്ന ആ കുട്ടിക്ക് എല്ലാ മുൻഗണനകളും നൽകി, അതിവേഗത്തിൽ വിസ നടപടികൾ പൂർത്തിയാക്കിയ ജി.ഡി.ആർ.എഫ്.എയുടെ ഇടപെടൽ ഒരർത്ഥത്തിൽ ഒരു ജീവന്റെ കാവലാളാകുകയായിരുന്നു.
ഈ വലിയ സ്നേഹത്തിന് മെഡിക്കൽ ലോകത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കാനായി അൽ ജലീല ചിൽഡ്രൻസ് ഹോസ്പിറ്റലിലെ പ്രമുഖ വിദഗ്ധനും ക്ലിനിക്കൽ ഗവേഷകനുമായ പ്രൊഫസർ മുഹമ്മദ് സുൽഫിക്കറും സംഘവും ജി.ഡി.ആർ.എഫ്.എ ആസ്ഥാനത്തെത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button