ദുബൈlസ്വർണ വില ഇനിയും ഉയരാമെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇൻ്റർനാഷണൽ എം ഡി ഷംലാൽ അഹ്മദ് പറഞ്ഞു.ദുബൈയിൽ വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആഗോള തലത്തിൽ ഔൺസിന് 5000 ഡോളർ വരെ ആകാം.ഇപ്പോൾ ഏതാണ്ട് 4500 ഡോളറിലാണ് വ്യാപാരം.ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകുന്ന പല ഘടകങ്ങളുമുണ്ട്.കമ്പോളത്തിലെ അനിശ്ചിതത്വം താത്കാലികമാണ്- അദ്ദേഹം പറഞ്ഞു.ഇതിനിടെ യു എ ഇയിൽ ഒരിടക്കാലത്തിനു ശേഷം സ്വർണ വ്യാപാര കേന്ദ്രങ്ങളിൽ തിരക്ക് തുടങ്ങി.ഗ്രാമിന് 100 ദിർഹം വരെ വിലക്കുറവ് വന്നതാണ് കാരണം.കഴിഞ്ഞ മാസം കുത്തനെ നിരക്ക് കൂടിയിരുന്നു.ഇന്ത്യയിലേക്ക് പോകുമ്പോൾ നിശ്ചിത തൂക്കത്തിലുള്ള ആഭരണങ്ങൾക്ക് നികുതി ഇല്ലെന്നതും ആകർഷകമായി .ഫെബ്രുവരി 28 ന് മധ്യ പൗരസ്ത്യദേശത്ത് സൈനിക സംഘർഷത്തിനിടയിൽ ആഗോള വിലയിൽ തുടർച്ചയായ ഇടിവ് വന്നു . മാർച്ചിൽ ഗ്രാമിന് 100 ദിർഹത്തിൽ കൂടുതൽ വില ഇടിഞ്ഞു .10 ഗ്രാമിന് 1,000 ദിർഹം വരെ ഇളവ് ലഭിക്കും . ജനുവരി അവസാനത്തോടെ 24കാരറ്റ് സ്വർണ്ണ വില ഗ്രാമിന് 666 ദിർഹത്തിൽ റെക്കോർഡ് സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം , ഇത് ഗ്രാമിന് 553.75 ദിർഹമായി . ഏകദേശം 112 ദിർഹമാണ് കുറഞ്ഞത് . ആഗോളതലത്തിൽ, ഔൺസിന് 4,542 ഡോളറായി.
ആരോഗ്യ ഇൻഷുറൻസ് ധാരണ പത്രം കൈമാറി
ദുബൈ l കേരള പത്ര പ്രവർത്തക യൂണിയൻ നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് കെ യു ഡബ്ല്യു ജെ മിഡിൽ ഈസ്റ്റ് കമ്മിറ്റിയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും ധാരണാ പത്രം കൈമാറി .
ദുബൈയിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഇന്റർനാഷണൽ ഹെഡ്ക്വാർട്ടേർസിൽ നടന്ന ചടങ്ങിലാണ് ധാരണ പത്രം കൈമാറിയത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എം ഡി ഷംലാൽ അഹമ്മദ് ഉത്ഘാടനം ചെയ്തു.
യു എ ഇ യിലെ മാധ്യമപ്രവർത്തകർക്ക് ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കാൻ മലബാർ ഗോൾഡ് എല്ലാവിധ പിന്തുണയും
നൽകുമെന്ന് ഷംലാൽ അഹമ്മദ് അറിയിച്ചു .
മലബാർ ഗോൾഡിന്റെ വളർച്ചയിൽ മാധ്യമ സ്ഥാപനങ്ങളുടെയും മാധ്യമ പ്രവർത്തകരുടെയും പങ്ക് ഏറെ വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കെ യു ഡബ്ല്യു ജെ മീഡിലീസ്റ്റ് സെക്രട്ടറി ടി ജമാലുദ്ദീൻ സ്വാഗതം പറഞ്ഞു പ്രസിഡന്റ് മിന്റു പി ജേക്കബ് അധ്യക്ഷത വഹിച്ചു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വൈസ് ചെയർമാൻ കെ പി അബ്ദുൽ സലാം സംസാരിച്ചു.
ട്രഷറർ ടി കെ മനാഫ് നന്ദി പറഞ്ഞു.
തുടർച്ചയായ നാലാം വർഷമാണ് മാധ്യമപ്രവർത്തകർക്കായുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ്
പദ്ധതിയുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സഹകരിക്കുന്നത്.



