പ്രധാന എൻട്രി പോയിന്റുകളിൽ ഉന്നതതല പരിശോധന
ദുബൈ : സുരക്ഷയും സുസ്ഥിര സേവന സംവിധാനങ്ങളും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ദുബൈയിൽ പ്രധാന പ്രവേശന കവാടങ്ങളിൽ ഉന്നതതല പരിശോധന നടത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, ഹത്ത ബോർഡർ ക്രോസിംഗ്, അൽ അവീറിലെ വയലേറ്റേഴ്സ് ആൻഡ് ഫോറിനേഴ്സ് ഫോളോ-അപ്പ് സെക്ടർ എന്നിവിടങ്ങളിലായിരുന്നു സന്ദർശനം. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും പ്രവർത്തനക്ഷമതയും വിലയിരുത്തുക എന്നതാണ് പ്രധാന ലക്ഷ്യം.ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിലും വേഗതയേറിയ, തടസ്സരഹിത സേവനങ്ങൾ ഉറപ്പാക്കുന്നതിലും സ്വീകരിച്ച നടപടികൾ ലഫ്. ജനറൽ അൽ മർറി പരിശോധിച്ചു. യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങൾ ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ഹത്ത ബോർഡർ ക്രോസിംഗിൽ പാസ്പോർട്ട് കൺട്രോൾ വിഭാഗം, അറൈവൽ-ഡിപ്പാർച്ചർ ഹാളുകൾ, പരിശോധനാ കാബിനുകൾ എന്നിവ സന്ദർശിച്ചു. ലാൻഡ് പോർട്ട്സ് പാസ്പോർട്ട് കൺട്രോൾ ഡയറക്ടർ ബ്രിഗേഡിയർ ഡോ. റാശിദ് ഉബൈദ് അൽ കിത്ബി സംഘത്തെ സ്വീകരിച്ചു. കസ്റ്റംസ്, ബോർഡർ സെക്യൂരിറ്റി പോലീസ് തുടങ്ങിയ വകുപ്പുകളുമായി ഏകോപന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും നടന്നു.
0 1 Less than a minute



