ഇഫ്താർ കിറ്റ് വിതരണം മൂന്ന് ലക്ഷം കവിഞ്ഞു
ദുബൈ l അക്കാഫ് അസോസിയേഷൻ റമസാൻ ഒന്ന് മുതൽ ലേബർ ക്യാമ്പുകളിൽ മൂന്ന് ലക്ഷത്തോളം കിറ്റുകൾ വിതരണം ചെയ്തു . അൽ ഖൂസിലെയും, സോനാപൂരിലെയും വിവിധ ലേബർ ക്യാമ്പുകൾ,ഖിസൈസിലെ അബൂബക്കർ അൽ സിദ്ദിക്ക് മസ്ജിദ്, അൽ ഖിസൈസിലെ രണ്ട് സിഗ്നലുകളിലുമായി വിതരണം ചെയ്തു . ഇഫ്താർ ബോക്സ്- 7ന്റെ ജനറൽ കൺവീനർ ജിജോ അറക്കൻ, ജോയിന്റ് ജനറൽ കൺവീനർമാരായ റാഹില നിഷാൻ, തമ്പാ ൻ കെ പറമ്പത്ത്, ജുമീഷ് മാധവൻ, സജി ജോർജ്ജ്, പോൾസൺ മണപ്പുറത്ത് എന്നിവരാണ് .
ലോക വനിതാ ദിനമായ മാർച്ച് 8 നു യു എ യിലെ വിവിധ മേഖലയിലുള്ള സ്ത്രീകളാണ് അൽഖൂസിലെ വനിതാ ലേബർ ക്യാമ്പിലെത്തി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തത്. ചിൽഡ്രൻസ് സാറ്റർഡേ എന്ന പേരിൽ എല്ലാ ശനിയാഴ്ചകളിലും കുട്ടികളും ഇഫ്താർ കിറ്റ് വിതരണത്തിൽ സജീവ പങ്കാളിത്തം വഹിച്ചു വരുന്നു. ദുബൈയിലെയും ഷാർജയിലെയും വിവിധ സ്കൂളികളിൽ പഠിക്കുന്ന നിരവധി കുട്ടികളാണ് ആവേശത്തോടെ കിറ്റ് വിതരണത്തിൽ പങ്കെടുക്കുന്നത്.
സമൂഹത്തിലെ നിരവധി പ്രമുഖർ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ലേബർ ക്യാമ്പുകളിൽ കിറ്റ് വിതരണത്തിൽ അതിഥികളായി എത്തി.
വിവിധ കോളജ് അലുംനി മെമ്പർമാർ കുടുംബാംഗങ്ങൾ എന്നിവരും കിറ്റ് വിതരണത്തിൽ സജീവ പങ്കാളിത്തം വഹിച്ചു. അക്കാഫ് അസോസിയേഷനിലെ മെമ്പർ കോളജ് അലുംനികളും , വിവിധ വാണിജ്യ സ്ഥാപനങ്ങളും ഇഫ്താർ കിറ്റ് വിതരണവുമായി സഹകരിക്കുന്നതായി
അക്കാഫ് അസോസിയേഷൻ പ്രസിഡന്റ പോൾ ടി ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ എന്നിവർ അറിയിച്ചു.അക്കാഫ് അസോസിയേഷൻ ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്റ് ലക്ഷ്മി അരവിന്ദ്, ഡയറക്ടർ ബോർഡ് മെമ്പർമാരായ ഗിരീഷ് മേനോൻ, വിൻസന്റ് വലിയ വീട്ടിൽ, മുനീർ സി എൽ, സുനിൽ കുമാർ. ആർ, എന്നിവരും വിവിധ കോളജ് അലുംനി ഭാരവാഹികളും ഇഫ്താർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകുന്നുണ്ട്.



