Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

നാടകം

ഡൽഹിയിലേക്ക്

ദുബൈ l മേഖലയിലെ സംഘർഷ പ്രതിസന്ധി തരണം ചെയ്ത് ഒരു മലയാള നാടക സംഘം ദുബായിൽ നിന്ന് ഡൽഹിയിലേക്ക്. ഡൽഹി മെറ്റയിൽ ഈ വരുന്ന മാർച്ച്‌ 20-ാം തീയ്യതി തിയറ്റർ ദുബായുടെ തിരഞ്ഞെടുക്കപ്പെട്ട നാടകം ധോമി -കിത കിത ധോമി” അരങ്ങേറും.
ഫ്ലൈറ്റുകളുടെ അഭാവം, പലതവണ ടിക്കറ്റ്‌ ക്യാൻസലാവുകയും റീഷെഡ്യൂൾ ചെയ്യുന്ന നിലവിലെ സാഹചര്യങ്ങളെ മറികടന്ന് ആശങ്കകൾ നിറഞ്ഞ ആകാശയാത്രയിൽ ഒട്ടും പിന്നോട്ട് പോകാതെ യാത്ര തുടരണം എന്ന തീരുമാനത്തിൽ ഉറച്ചുകൊണ്ട് ഇരുപത്തിയെട്ടു പേരടങ്ങുന്ന നാടകസംഘം ഡൽഹിയാത്ര തുടങ്ങിക്കഴിഞ്ഞു. അങ്ങനെ കുറച്ചു പേർ ഡൽഹിയിൽ എത്തി. മറ്റുള്ളവർ ഇന്ന് യാത്രക്കായി എയർപോർട്ടിൽ കാത്തുനിൽക്കുന്നുണ്ട്. നാളെ രാവിലെയോടുകൂടി തിയറ്റർ ദുബായ് മുഴുവൻ ടീമും കടൽകടന്ന് അവിടെ എത്തുമെന്നുള്ള പ്രതീക്ഷയിലാണ് നിൽക്കുന്നത്.
ഇന്ത്യൻ നാടകവേദിയുടെ ഓസ്കാർ എന്നറിയപ്പെടുന്ന മഹീന്ദ്ര എക്സലൻസ് ഇൻ തിയേറ്റർ അവാർഡ് META 21-ാം പതിപ്പിലേക്ക് ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള 422 നാടകങ്ങളിൽ നിന്ന്‌ മികച്ച 10 എണ്ണമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
തുടർച്ചയായി മൂന്നാം തവണയാണ് ഒ.ടി.ഷാജഹാൻ സംവിധാനം ചെയ്ത നാടകങ്ങൾ META യിൽ അരങ്ങേറാൻ പോകുന്നത്.
അബുദാബി കെ.എസ്.സി. ഭരത് മുരളി നാടകോത്സവത്തിൽ മികച്ച നടീനടന്മാരുൾപ്പെടെ വിവിധ അവാർഡുകളുടെ തിളക്കമാർന്ന വിജയം നേടിയ നാടകമാണ് ധോമി കിത കിത ധോമി.
മികച്ച തിരക്കഥ, നടൻ, നടി, രംഗസജ്ജീകരണം, വെളിച്ച വിന്യാസം, വേഷവിധാനം ഉൾപ്പെടെ പതിനൊന്ന് വിഭാഗങ്ങളിലാണ് നാമനിർദ്ദേശം ലഭിച്ചിട്ടുള്ളത്.
ഒ ടി. ഷാജഹാന്റെ സംവിധാനത്തിൽ ഭൂതങ്ങൾ , ജീവന്റെ മാലാഖ എന്നി നാടകങ്ങൾ 2024, 2025 META യിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഒരു നാടകം അവതരിപ്പിക്കുക എന്നതിലുപരി ഒരു കൂട്ടായ്മയുടെ ഒരുമയുടെ ഊർജ്ജവും മനുഷ്യനിലെ മൂല്യവത്തായ വികാരവിചാരങ്ങൾക്കും കാല്പനികതയുടെ നിറങ്ങൾക്കും ഉള്ളിൽ തുടിക്കുന്ന ജീവനിൽ ഉണർവ് പകരാനാകും എന്ന വിശ്വാസത്തോടെ
മാർച്ച് 20 വൈകിട്ട് 6 മണിക്ക് ഡൽഹി ശ്രീറാം സെൻ്ററിൽ നാടകം അരങ്ങേറും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button