ദുബൈ: കുവൈത്തിന്റെ ദേശീയദിനത്തോടനുബന്ധിച്ച് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ വർണാഭമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. യു.എ.ഇ–കുവൈത്ത് സഹോദരബന്ധത്തിന്റെ ദൃഢതയും അടുപ്പവും വിളിച്ചോതുന്നതായിരുന്നു പരിപാടികൾ.
വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ കുവൈത്ത് ദേശീയപതാക നൽകി സ്വാഗതം ചെയ്തു. സ്മാർട്ട് ഗേറ്റുകൾ കുവൈത്ത് പതാകയുടെ നിറങ്ങളിൽ പ്രകാശമണിയിക്കുകയും, ദേശീയദിനാഘോഷത്തോടനുബന്ധിച്ച് പ്രത്യേക പ്രവേശനപാത ഒരുക്കുകയും ചെയ്തു. യാത്രക്കാരിൽ പ്രതീകാത്മക സമ്മാനങ്ങളും വിതരണം ചെയ്തു.
കുട്ടികളെ സ്നേഹപൂർവ്വം വരവേറ്റ സാലമ് , സലാമ എന്നീ കഥാപാത്രങ്ങൾ ആഘോഷത്തിന് സന്തോഷവും ഉല്ലാസവും പകർന്നു. കുടുംബങ്ങളുമായി എത്തിയ യാത്രക്കാരും ആഘോഷ പരിപാടിയിൽ പങ്കുചേർന്നു.
0 3 Less than a minute



