ട്രേഡ് സെൻ്ററിന് സമീപം 1000 മീറ്റർ പാലം തുറന്നു
ദുബൈ l ശൈഖ് സായിദ് റോഡിനെയും ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന 1,000 മീറ്റർ പാലം തുറന്നതായി ആർടിഎ ചെയർമാൻ മതർ അൽ തായർ അറിയിച്ചു . വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായാണ് പാലം നിർമിച്ചത് . പുതുതായി പൂർത്തിയാക്കിയ പാലം യാത്രാ സമയം 6 മിനിറ്റിൽ നിന്ന് 1 മിനിറ്റായി കുറയ്ക്കുന്നു. പദ്ധതിയിൽ 5,000 മീറ്റർ പാലങ്ങളും റൗണ്ട് എബൗട്ടിനെ സിഗ്നലൈസ്ഡ് അറ്റ്-ഗ്രേഡ് കവലയാക്കി മാറ്റുന്നതും ഉൾപ്പെടുന്നു.ഇന്റർസെക്ഷൻ കാലതാമസം 12 മിനിറ്റിൽ നിന്ന് 90 സെക്കൻഡായി കുറയ്ക്കുന്നു.
ഈ ഭാഗത്തെ പ്രധാന രണ്ടാം ലെവൽ പാലമാണിത് . മണിക്കൂറിൽ 3,000 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്ന രണ്ട് പാതകൾ ഉൾക്കൊള്ളുന്ന 1,000 മീറ്റർ ഘടനയാണുള്ളത് . ശൈഖ് സായിദ് റോഡിൽ നിന്ന് ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലൂടെ അൽ കരാമയിലേക്കും ദേരയിലേക്കും ഗതാഗതം നൽകുന്നു. വേൾഡ് ട്രേഡ് സെന്റർ റൗണ്ട്എബൗട്ടിലെ തിരക്ക് കുറയ്ക്കുകയും ചെയ്യുന്നു.ശൈഖ് സായിദ് റോഡിനെ അഞ്ച് പ്രധാന റോഡിലേക്ക് ഈ ഇന്റർസെക്ഷൻ ബന്ധിപ്പിക്കുന്നു



