റോഡ് വികസന പദ്ധതിയുടെ 60% പൂർത്തിയായി
ദുബൈ l ഔദ് മൈത റോഡിന്റെയും അൽ അസായൽ സ്ട്രീറ്റിന്റെയും വികസന പദ്ധതിയുടെ 60% പൂർത്തിയാക്കിയതായി ആർ ടി എ ചെയർമാൻ മതർ അൽ തായർ അറിയിച്ചു .
നാല് പ്രധാന കവലകളുടെ വികസനം, 4.3 കിലോമീറ്റർ നീളമുള്ള പാലങ്ങളുടെയും തുരങ്കത്തിന്റെയും നിർമ്മാണം, 14 കിലോമീറ്റർ നീളുന്ന പുതിയ റോഡുകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. അൽ അസായൽ സ്ട്രീറ്റിനെയും അൽ ഖൈൽ റോഡിനെയും ബന്ധിപ്പിക്കുന്നു . ഔദ് മൈത റോഡിന്റെ ശേഷി 50% വർദ്ധിക്കും .
2030 ആകുമ്പോഴേക്കും 420,000 കവിയുന്ന ജനസംഖ്യയുള്ള ഭാഗമായി ഇവിടം മാറും . പ്രധാന സേവന സൗകര്യങ്ങളെയും പാർപ്പിട മേഖലകളെയും പദ്ധതി ബന്ധിപ്പിക്കും . ശൈഖ് സായിദ് കോറിഡോർ വികസന പദ്ധതിയുടെ ഭാഗമായി വരുന്നതാണ് ഔദ് മൈത റോഡിന്റെയും അൽ അസായൽ സ്ട്രീറ്റിന്റെയും വികസന പദ്ധതി .
അൽ അസയൽ സ്ട്രീറ്റിൽ നിന്ന് അൽ ഖൈൽ റോഡിലേക്കുള്ള വടക്കോട്ട് ബിസിനസ് ബേ ക്രോസിംഗിലേക്കുള്ള ഗതാഗതം സുഗമമാക്കുന്ന പാലങ്ങളുടെ 70% പദ്ധതി കരാറുകാരൻ പൂർത്തിയാക്കിയിട്ടുണ്ട്. 2026 ന്റെ ആദ്യ പാദത്തിൽ തുറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ജോലികൾ പുരോഗമിക്കുന്നത്.



