മംഗലാപുരം l കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരള യാത്ര ദക്ഷിണ കർണാടകയിലും തരംഗം സൃഷ്ടിച്ചു . ആയിരക്കണ ക്കിനാളുകളാണ്,ജാഥയ്ക്ക് തുടക്കം കുറിച്ച ഉള്ളാൾ ദർഗയിലും ഉദ്ഘാടന കേന്ദ്രമായ കാസർകോട് ചെർക്കളയിലും എത്തിയത് .സമീപ പ്രദേശങ്ങളായ മംഗലാപുരം , സുള്ള്യ , പുത്തൂർ ഭാഗങ്ങളിൽ നിന്ന് ആളുകൾ കൂട്ടമായി എത്തി . ചെർക്കളയിൽ അനാരോഗ്യം വകവെക്കാതെ കാന്തപുരം ഏറെ നേരം വേദിയിലുണ്ടായിരുന്നു . സയിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി , പേരോട് അബ്ദുർറഹ്മാൻ സഖാഫി , ഇ സുലൈമാൻ മുസ്‌ലിയാർ , അലി ബാഫഖി തങ്ങൾ , കർണാടക സ്പീക്കർ യു ടി ഖാദർ , രാജ് മോഹൻ ഉണ്ണിത്താൻ എം പി , എം എൽ എമാരായ അഡ്വ സി എച്ച് കുഞ്ഞമ്പു , എൻ എ നെല്ലിക്കുന്ന് എന്നിവർ പങ്കെടുത്തു . കർണാടക മുസ്‌ലിം ജമാഅത്ത് ഭാരവാഹികളും അണിനിരന്നു .
0 25 Less than a minute



