തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിൽ പോളിംഗ് വൈകിട്ട് ഏഴു വരെ 74.7ശതമാനം .
ജില്ലയിൽ നിലവിൽ 830846പേർ വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തിയവരിൽ 375278പുരുഷ വോട്ടർ മാരും 455566സ്ത്രീ വോട്ടർമാരും രണ്ട് ട്രാൻസ്‌ജെൻഡറും ഉണ്ട്. ആകെ 1112190 വോട്ടർമാരാണ് ജില്ലയിലുള്ളത്.
മുനിസിപാലിറ്റി
കാഞ്ഞങ്ങാട് :74.3%
കാസർകോട് :67.99%
നീലേശ്വരം -78.36%
ബ്ലോക്ക്
നീലേശ്വരം-80.29%
കാഞ്ഞങ്ങാട്-75.43%
പരപ്പ-75.57%
കാറടുക്ക-78.74%
കാസർകോട്-71.62%
മഞ്ചേശ്വരം-71.37
വോട്ടെടുപ്പ് മികച്ച രീതിയിൽ നടത്താൻ സഹകരിച്ച എല്ലാവർക്കും ജില്ലാ കലക്ടർ കെ ഇമ്പശേഖർ നന്ദി രേഖപ്പെടുത്തി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2025 ജില്ലയിൽ സുഗമമായി സമാധാനപരമായി സംഘടിപ്പിക്കുന്നതിന് പ്രവർത്തിച്ച സമ്മതിദായകർ, സ്ഥാനാർത്ഥികൾ വരണാധികാരികൾ പ്രിസൈഡിങ്,പോളിംഗ് ഉദ്യോഗസ്ഥർ രാഷ്ട്രീയകക്ഷി പ്രതിനിധികൾ പോളിംഗ് ഏജൻറ് മാർ മാധ്യമപ്രവർത്തകർ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പൂർണ്ണസമയവും കർമ്മനിരതരായ ഉദ്യോഗസ്ഥർ കുടുംബശ്രീ ഹരിത കർമ്മ സേന പ്രവർത്തകർഎന്നിവർക്ക് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഐ എ എസ് നന്ദി അറിയിച്ചു



