മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു ചായക്കടകൾ
ദുബൈl മിക്ക മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു കെപി ചായ ശാഖകൾ തുടങ്ങുമെന്ന് ഗ്രൂപ്പ് എം ഡി കെ പി മുഹമ്മദ് അറിയിച്ചു . മുപ്പത്തിഒന്നാമത് ശാഖ ദുബൈ എയർപോർട്ട് ഫ്രീസോൺ മെട്രോ സ്റ്റേഷന് സമീപം ശനി പ്രവർത്തനമാരംഭിക്കും. യൂണിയൻ മെട്രോ സ്റ്റേഷനിൽ നിർമാണം നടന്നു കൊണ്ടിരിക്കുന്നു . ദുബൈയിൽ ജനങ്ങൾ അവരുടെ ഇഷ്ടപ്പെട്ട ചായ് സ്പോട്ടായി സ്നേഹത്തോടെ സ്വീകരിച്ചതാണ് കെപി ചായയുടെ വളർച്ചക്ക് പിന്നിലെ പ്രധാന രഹസ്യമെന്നും കെ.പി മുഹമ്മദ് പറഞ്ഞു. കറക് ചായ്, സ്പെഷ്യൽ ഗ്രിൽ ആൻഡ് സാൻഡ്വിച്ച്, ബർഗർ, പാസ്ത ഉൾപ്പെടെ ഓതൻ്റിക് അറബിക്, കോണ്ടിനെൻ്റൽ വിഭവങ്ങളാണ് കെപി ചായ് ലഭ്യമാക്കുന്നത്. ശനി വൈകുന്നേരം 04:30 ന് നടക്കുന്ന ചടങ്ങിൽ കെപി അബ്ദുല്ല ഹാജി, കെപി അലീമ ഹജ്ജുമ്മ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിക്കും.
കെപി ചായ് ഫ്രാഞ്ചൈസി പ്രൊജക്ടുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.മറീന, ടീകോം, എന്നീ മൂന്നിടങ്ങളിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു കെപി ചായ് ബ്രാഞ്ചുകളും ഉടനെ പ്രവർത്തനമാരംഭിക്കും.
ഡയറക്ടർമാരായ ആഷിഖ് കെപി, റിയാസ് കെപി, റെസ്റ്റോറന്റ് ഡിവിഷൻ ജനറൽ മാനേജർ ബൈജു വിശ്വംഭരൻ, ഓപ്പറേഷൻ മാനേജർ സിറാജ് എന്നിവരും പങ്കെടുത്തു.



