വിൻസ്‌മെര ജുവൽസിൻ്റെ 3 ഫ്ലാഗ്ഷിപ്പ് ഷോറൂമുകൾ മോഹൻലാൽ ഉദ്ഘാടനം ചെയ്തു
ദുബൈ l അറബ് ലോകത്തിൻ്റെ സാംസ്കാരിക തലസ്ഥാനമായി അറിയപ്പെടുന്ന ഷാർജയിലെ റോളയിൽ, മലയാളികളുടെ പ്രിയപ്പെട്ട ദുബൈ കരാമയിൽ, അബുദബി വ്യാവസായിക കേന്ദ്രമായ മുസഫയിൽ, ആയിരങ്ങളെ സാക്ഷിനിർത്തി, ആരാധകരുടെ ആവേശത്തിമിർപ്പിൽ വിൻസ്‌മെറയുടെ മോഡലിലെ മൂന്ന് ഷോറൂമുകൾ, ബ്രാൻഡ് അംബാസഡറും ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ജേതാവുമായ പത്മഭൂഷൺ മോഹൻലാൽ ഉദ്ഘാടനം ചെയ്തു. ആരാധകരും തിങ്ങി നിറഞ്ഞ വർണ്ണാഭമായ ചടങ്ങിൽ വിൻസ്‌മെര ഗ്രൂപ് ചെയർമാൻ ദിനേശ് കാമ്പ്രത്ത്, വൈസ് പ്രസിഡൻ്റ് അനിൽ കാമ്പ്രത്ത്, മാനേജിങ് ഡയറക്ടർ മനോജ് കാമ്പ്രത്ത്, എക്സിക്യൂട്ടീവ് ഡയറക്ടർ കൃഷ്ണൻ കാമ്പ്രത്ത് എന്നിവരും, ബിസിനസ്സ് പ്രമുഖരും മറ്റ് പ്രമുഖ വ്യക്തികളും സംബന്ധിച്ചു.
ആഭരണ രൂപകൽപ്പനയുടെ അവിസ്മരണീയവും നൂതനവുമായൊരു അനുഭവമാണ് വിൻസ്‌മെര ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. റോള – ഷാർജ, കരാമ സെൻ്റർ- ദുബൈ , മുസഫ-അബുദാബി പതിപ്പിൻ്റെ ഷോറൂമുകളുടെ ഓരോ ഇടവും ഓരോ ഡിസൈനും, അന്തരീക്ഷവും ഉപഭോക്താക്കൾക്ക് മികച്ച സേവനാനുഭവം സമ്മാനിക്കണമെന്ന താത്പര്യം മനസ്സിൽ വെച്ചുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
0 54 Less than a minute



