ദുബൈ കോഴിക്കോട് ആസ്ഥാനമായ വിൻസ്‌മെര ജൂവൽസ് യു എ ഇയിൽ മൂന്ന്ഷോറൂമുകൾ ആരംഭിക്കുമെന്ന് ഉടമസ്ഥർ അറിയിച്ചു .ഷാർജ, ദുബൈ , അബുദബി എന്നിവിടങ്ങളിലായിരിക്കും പ്രവർത്തനമാരംഭിക്കുക. ഇതിഹാസ നടനും വിൻസ്‌മെരയുടെബ്രാൻഡ് അംബാസഡറുമായ പത്മഭൂഷൺ മോഹൻലാൽമൂന്ന് ഷോറൂമുകളുടെയും ഉദ്ഘാടനം നിർവഹിക്കും.ഒക്ടോബർ 11, ശനി വൈകീട്ട് 7 മണിക്ക് ഷാർജറോളയിലും, 12 ഞായർ രാവിലെ 11 മണിക്ക് ദുബൈ കറാമ സെന്ററിലും അതേദിവസം വൈകീട്ട് 7 മണിക്ക്അബുദബി മുസഫയിലുമായാണ് ഉദ്ഘാടനചടങ്ങുകൾ സജീകരിച്ചിരിക്കുന്നത്.“ഈ മൂന്ന് ഷോറൂമുകളുടെ ഉദ്ഘാടനത്തോടെ വിൻസ്‌മെരയുടെഗുണമേന്മ, നിർമ്മാണ വൈദഗ്ധ്യം, ആഭരണങ്ങളുടെ ശില്പഭംഗിമുതലായവ യുഎഇ-യിലെ പ്രിയ ഉപഭോക്താക്കൾക്ക്പരിചയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യം. ഈ ബിസിനസ്സ്വിപുലീകരണം വിൻസ്‌മെരയുടെ ആഗോള വാണിജ്യഉദ്യമങ്ങളിൽ വളരെ നിർണ്ണായകമാണ്.” വിൻസ്‌മെര ജൂവൽസ് ചെയർമാൻ ദിനേശ് കാമ്പ്രത്ത് അഭിപ്രായപ്പെട്ടു.വൈസ് ചെയർമാൻ അനിൽ കമ്പ്രത്ത് ,എം ഡി മനോജ് കമ്പ്രത്ത്,എക്സി ഡയറക്ടർ ദിനേശ് കമ്പ്രത്ത് സന്നിഹിതരായി.നിരവധി വിപുലീകരണ പദ്ധതിയുണ്ടെന്നും അവർ അറിയിച്ചു .2000 കോടി രൂപ നിക്ഷേപിക്കാനാണ് ശ്രമിക്കുന്നത്.അഞ്ച് വർഷത്തിനകം ഐ പി ഒ അവതരിപ്പിക്കും.ആഭരണ നിർമ്മാതാക്കൾ എന്ന നിലയിലെ അനുഭവ സമ്പത്താണ് ഞങ്ങളുടെ കരുത്ത് .വിവിധ ഗൾഫ് രാജ്യങ്ങളിൽ ആഭരണക്കടകൾ തുറക്കുമെന്നും അറിയിച്ചു
0 4 Less than a minute



