Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

സിഎച്ച്

പുരസ്കാരം

കേരളത്തിന്റെ സാമൂഹിക പുരോഗതിയിൽ സി.എച്ചിന്റെ പങ്ക് നിസ്തുലം: സാദിഖലി തങ്ങൾ
———————
ദുബൈ: കേരളത്തിലുണ്ടായ സാമൂഹിക-വിദ്യാഭ്യാസ പുരോഗതിയിൽ സി.എച്ച് മുഹമ്മദ് കോയയുടെ പങ്ക് നിസ്തുലമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. സി.എച്ച് എല്ലാവരുടെയും നേതാവായി പരിഗണിക്കപ്പെട്ടു. ജാതി, മത വ്യത്യാസമില്ലാതെ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളാണ് അതിന് കാരണമായത്. ബാഫഖി തങ്ങൾ സി.എച്ചിൽ മികച്ചൊരു ഭാവി നേതാവിനെയും ഭരണകർത്താവിനെയും കാണുകയും, ചന്ദ്രികയിൽ പത്രാധിപ സമിതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. സാഹിത്യവും സാംസ്‌കാരികവുമായ മേഖലകളിലും സി.എച്ച് തിളങ്ങി. മുസ്‌ലിം ലീഗിന്റെ ഐഡിയോളജികൽ പൊളിറ്റിക്സിനെ പ്രാക്ടിക്കൽ പൊളിറ്റിക്സിലേക്ക് കൊണ്ടുവന്നത് സി.എച്ചാണ്. ചരിത്രവും പാരമ്പര്യവും മറക്കരുതെന്ന് ഓരോ പ്രസംഗത്തിലും അദ്ദേഹം ഓർമപ്പെടുത്തിയിരുന്നുവെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് ഇന്റർനാഷണൽ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.എച്ച് രാഷ്‌ട്ര സേവാ പുരസ്കാരത്തിന് തെരഞ്ഞെടുത്ത പ്രഫ.കെ.എം ഖാദർ മൊയ്തീൻ തമിഴ് ജനത ഒന്നടങ്കം ആദരിക്കുന്ന വ്യക്തിയായി ‘തകൈസാൽ തമിഴർ’ ബഹുമതിക്കർഹനായ നേതാവാണെന്നത് അഭിമാനമുളവാക്കുന്നുവെന്നും, മഹാനായ നേതാവിന്റെ പേരിലുള്ള അവാർഡ് മഹാനായ മറ്റൊരു നേതാവിന് സമ്മാനിക്കുന്നുവെന്ന പ്രത്യേകതയുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അധ്യക്ഷനായി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും സ്മാർട്ട് സിറ്റി മുൻ സി.ഇ.ഒ അബ്‌ദുല്ലത്തീഫ് മുഹമ്മദ് അൽ മുല്ലയും ചേർന്ന് സി.എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം പ്രഫ. ഖാദർ മൊയ്തീന് കൈമാറി. ജൂറി അംഗങ്ങളായ പൊയിൽ അബ്‌ദുല്ല പ്രശംസാപത്രം സമ്മാനിച്ചു. പി.എ സൽമാൻ ഇബ്രാഹിം പൊന്നാടയണിയിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി ഓൺലൈനിൽ ആശംസകൾ നേർന്നു . മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി, കോൺഗ്രസ് നേതാവ് അഡ്വ. ടി.സിദ്ദീഖ് എം.എൽ.എ, മുഹമ്മദ് അഹമ്മദ് അൽ ഉമൈരി (സഊദി അറേബ്യ), ഡോ. പുത്തൂർ റഹ്‌മാൻ, പി.കെ അൻവർ നഹ, നിസാർ തളങ്കര, ശംസുദ്ദീൻ ബിൻ മുഹ്‌യിദ്ദീൻ, യഹ്‌യ തളങ്കര, ഇസ്മായിൽ ഏറാമല, ഇബ്രാഹിം മുറിച്ചാണ്ടി, അഹമ്മദ് ബിച്ചി; ജില്ലാ ഭാരവാഹികളായ നജീബ് തച്ചംപൊയിൽ, ഇസ്മായിൽ ചെരുപ്പേരി, തെക്കയിൽ മുഹമ്മദ്, ടി.എൻ അഷ്‌റഫ്, എ.പി മൊയ്തീൻ കോയ ഹാജി, മൊയ്‌ദു അരൂർ, മജീദ് കൂനഞ്ചേരി, മജീദ് കുയ്യോടി, ഹക്കീം മാങ്കാവ്, വി.കെ.കെ റിയാസ്, മൂസ കൊയമ്പ്രം, ഷംസു മാത്തോട്ടം, യു.പി സിദ്ദിഖ്, ഷെറീജ് ചീക്കിലോട്, ജസീൽ കായണ്ണ, സുഫൈദ് ഇരിങ്ങണ്ണൂർ; ബ്രസീലിയ ശംസുദ്ദീൻ, സഫിയ മൊയ്തീൻ, നജ്മ സാജിദ്, ഡോ. ഹാഷിമ, ഹഫ്സ ഷമീർ, താഹിറ അബ്ദുറഹിമാൻ, അഡ്വ. റസീന അൻസാർ, ഖൈറുന്നിസ, സൈത്തൂൻ, ഹാഷിം നൂഞ്ഞേരി, അഡ്വ. സാജിദ് അബൂബക്കർ, മുഹമ്മദ് താഹ, ബർക്കത്ത് അലി, അബ്ദുറഹ്മാൻ റബ്ബാനി തുടങ്ങിയവർ സംബന്ധിച്ചു.

മുസ്തഫ നിസാമി (അറബ് എക്സ്പ്രെസ്), മുഹമ്മദ് ദിൽഷാദ് (മതാജർ ഗ്രൂപ്), മുഹമ്മദ് ശുഐബ് (യൂണീക് വേൾഡ്), സിറാജ് (ആജൽ), അയ്യൂബ് കല്ലട (വൈസ് വെഞ്ചേഴ്‌സ്), അഷർ അബ്ദുല്ല (ഈറ്റ്‌ ആൻഡ് ഡ്രിങ്ക്), അലി മുബഷിർ (കമ്മിറ്റഡ് റിയൽ എസ്റ്റേറ്റ്), ഷബീർ അലി (അൽ അസ്രി സ്പോർട്സ്), ബാബു തിരുന്നാവായ (ലിങ്കൺ ഗ്രൂപ്), സുബൈർ (ഫുഡ്‌യാർഡ്), ബഷീർ (ബ്ലൂ മാർട്ട്), ഒ.പി ഷൗക്കത്തലി (സെവൻ റോസസ്), ഹമീദ് നരിക്കോളി (സീ ഷെൽ), അഹമ്മദ് സിയാദ് (ഏഷ്യ ലൈവ്) എന്നിവർ ബിസിനസ് എക്സലൻസ് അവാർഡുകൾ സ്വീകരിച്ചു. കോഴിക്കോട് സി.എച്ച് സെന്റർ കാംപയിനിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ കുറ്റിയാടി, പേരാമ്പ്ര, ബാലുശ്ശേരി മണ്ഡലങ്ങളും; വെൽഫെയർ കാംപയിൻ വിജയികളായ പേരാമ്പ്ര, എലത്തൂർ മണ്ഡലം കമ്മിറ്റികളും ഉപഹാരങ്ങൾ ഏറ്റുവാങ്ങി. മുഹമ്മദ് അൻസാർ ഖിറാഅത്ത് നടത്തി .സുൽത്താൻ പാഷ , അനീസ് , ബെൻസീറ എന്നിവരുടെ നേതൃത്വത്തിൽ സി എച്ച് അനുസ്മരണ ഗസലും നടന്നു. ജില്ലാ ജന.സെക്രട്ടറി സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ സ്വാഗതവും ട്രഷറർ ഹംസ കാവിൽ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button