ദുബൈlഗൾഫിൽ നിന്ന് ആസ്ട്രേലിയയിലേക്കു മലയാളികളുടെ കുടിയേറ്റം വർധിക്കുമെന്ന് ആസ്ട്രേലിയയിലെ പ്രമുഖ നിയമോപദേശ സ്ഥാപനമായ എഫ് സി എൽ ലോയേർസ് ഡയറക്ടറും മലയാളിയുമായ താര എസ് നമ്പൂതിരിപ്പാട് പറഞ്ഞു.ആസ്ട്രേലിയയിൽ ധാരാളമായി വിദഗ്‌ധ തൊഴിലാളികളെ ആവശ്യമുണ്ട്.ഇംഗ്ലീഷ് പരിജ്ഞാനമാണ് പ്രധാന ആവശ്യം.ഇംഗ്ലീഷ് രാജ്യങ്ങളായ ബ്രിട്ടൻ,കാനഡ എന്നിവടങ്ങളിൽ നിന്ന് ആസ്ട്രേലിയയിലേക്ക് ധാരാളം ആളുകൾ എത്തിക്കൊണ്ടിരിക്കുന്നു.ബ്രിട്ടനിലും മറ്റും കുടിയേറ്റ വിരുദ്ധ തീവ്രവാദം ശക്തിപ്പെട്ടതും കാരണമാകാം.വ്യാജ റിക്രൂട്ട്മെൻ്റ് ഏജൻസികളെ കരുതിയിരിക്കണം.ഏജൻസി അംഗീകൃതമാണോയെന്ന് വിലയിരുത്തേണ്ടത് അനിവാര്യമാണ്.എഫ്
സി എൽ ലോയേഴ്സ് ദുബൈയിൽ ഓഫീസ് തുറക്കും. യുഎഇയിലും മിഡിൽ ഈസ്റ്റ് മേഖലയിലും പ്രവാസികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും നിയമ സേവനങ്ങൾക്കും ക്രോസ്-ബോർഡർ ഇടപാടുകൾക്കും വളർന്നുവരുന്ന ആവശ്യമാണ് ദുബൈ ഓഫീസ്-അവർ പറഞ്ഞു .ആസ്ട്രേലിയ,കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് മലയാളികൾ കൂടുതലായി എത്തിക്കൊണ്ടിരിക്കുന്നുവെന്ന് ഫ്ലൈവേൾഡ് ഗ്രൂപ്പ് സിഇഒ റോണി ജോസഫ് പറഞ്ഞു., ഫ്ലൈവേൾഡ് യു കെ ഡയറക്ടർ ടിൻസ് അബ്രാഹം , ഡാനിയൽ ജോണിഎന്നിവർ പങ്കെടുത്തു.
0 85 Less than a minute



