Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

പാചകം

ബിരിയാണി

ദുബൈlബിരിയാണി പാചകം ചെയ്യാൻ മികച്ച അരി വയനാട്ടിൽ ഉൽപാദിപ്പിക്കുന്നവയാണെന്ന് പ്രശസ്ത പാചക വിദഗ്ധ ആബിദ റശീദ്.വയനാടിൻ്റെ പ്രകൃതി ദത്തമായ അരിക്ക് സുഗന്ധം കൂടുതലാണ്.അവിടത്തെ താഴ് വരകളിലെ കാറ്റായിരിക്കാം അതിന് കാരണം.വയനാട്ടിൽ വിളയിച്ചെടുക്കുന്ന നെല്ല് വേഗം ഉണങ്ങുന്നതാണ്.ചോറ് വേവിക്കുമ്പോൾ അരിയിൽ ജലാംശം കൂടുതലായിരിക്കും.ഇതിൻ്റെ ആവിയാണ് സുഗന്ധം പരത്തുന്നത്.ബിരിയാണിയിൽ വെണ്ണ അധികമാകരുത്.ഉള്ളിയുടെ വേവ് പാകത്തിനായിരിക്കണം.മിക്കവരും സുഗന്ധവ്യഞ്ജനങ്ങൾ തെറ്റായ സമയത്താണ് ചേർക്കുന്നത്.മന്തിയും ബിരിയാണിയും വലിയ വ്യത്യാസമുണ്ട്.മന്തിക്കു ഉപയോഗിക്കുന്ന അരി ഗുണമേൻമയുള്ളതല്ല. ബിരിയാണിയുടെയത്ര വ്യഞ്‌ജനങ്ങൾ വേണ്ട.മയോണൈസ് പലപ്പോഴും അപകടകാരിയുമാണ്.പുതിയ തലമുറയ്ക്ക് ഇതിൻ്റെയൊക്കെ വ്യത്യാസം പറഞ്ഞു കൊടുക്കണം.മലബാറിൻ്റെ തനത് ഭക്ഷ്യവിഭവങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം.പുതിയ തലമുറ പാചകത്തിൽ നിന്ന് അകലുകയാണ്.മാതാപിതാക്കൾ പാചകം ചെയ്യുന്നത് കുട്ടികൾ കണ്ടുപഠിക്കണം.മലബാറിൻ്റെ ഭക്ഷ്യസംസ്കാരം ലോകത്തേക്കും മികച്ചതാണ്”ആബിദ റശീദ് പറഞ്ഞു.ദുബൈയിൽ ആദാമിൻ്റെ ചായക്കടയുടെ ആഭിമുഖ്യത്തിൽ ഫുഡ് അങ്ങാടി റെസ്റ്റോറൻ്റിൽ മാപ്പിള ഭക്ഷ്യോത്സവത്തിന് നേതൃത്വം നൽകാൻ എത്തിയ അവർ വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അവർ.സെപ്റ്റം26 മുതൽ 28വരെയാണ് മാപ്പിള ഭക്ഷ്യോത്സവം. റെസ്റ്റോറൻ്റ് എംഡി അനീസ് ആദം സന്നിഹിതനായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button