മംഗലാപുരം:നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കാത്തതാണ് മിക്ക ആമാശയ രോഗങ്ങൾക്കും കാരണമെന്ന് മംഗലാപുരം ഇന്ത്യാന ആശുപത്രിയിലെ ഗ്യാസ്ട്രോഎൻ്ററോളജിസ്റ്റ് ആൻഡ് ഹെപാറ്റോളജിസ്റ്റ് കൺസൾട്ടൻ്റ് ഡോ.നിഹാൽ അലി കുമ്പള വ്യക്തമാക്കി.ദക്ഷിണേന്ത്യയിൽ കുടൽ അർബുദം വർധിച്ചു വരുന്നതിന് കാരണം മറ്റൊന്നല്ല.ഇറച്ചിയാണ് കുറേ പേർ ഇഷ്ടപ്പെടുന്നത്.പഴം പച്ചക്കറി ഉപയോഗം നന്നേ കുറവാണ്.ഭക്ഷണത്തിൽ സന്തുലിതത്വം വരുത്തിയാൽ കുറേ അസുഖങ്ങൾ ഒഴിവാക്കാം.വായുകോപമാണെന്ന് കരുതി വയറ്റിലെ അസുഖത്തെ നിസാരമാക്കരുത്.50 വയസ് പിന്നിട്ടവർ എൻഡോസ്കോപ്പിക്ക് വിധേയമാകണം-ഡോ നിഹാൽ ചൂണ്ടിക്കാട്ടി.
മഹാനടൻ മമ്മൂട്ടി അർബുദ മുക്തനാണെന്ന് സ്ഥിരീകരിച്ചത് എൻഡോസ്കോപ്പിയിലൂടെയാണെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു.ഉദരസംബന്ധമായ അസ്വാസ്ഥ്യം കാരണമാണ് മമ്മൂട്ടി ചെന്നൈയിൽ ചികിത്സ തേടിയത്.
0 326 Less than a minute



