കുമ്പളlആരിക്കാടി-പുത്തിഗെ റോഡിൽ കിദൂറിലുള്ള പക്ഷി സങ്കേത കേന്ദ്രത്തോടനുബന്ധിച്ച് വിനോദ സഞ്ചാരികൾക്കും പക്ഷി നിരീക്ഷകർക്കുമുള്ള റെസ്റ്റ് ഹൗസ് നിർമാണം അവസാന ഘട്ടത്തിൽ.രണ്ട് ഡോർമെട്ടറികൾ,പ്രത്യേക കിടപ്പുമുറികൾ ഉൾക്കൊള്ളുന്നതാണ് വിശ്രമ കേന്ദ്രം.ഡിസ്ട്രിക്ട് ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള കെട്ടിടത്തിൻ്റെ നടത്തിപ്പ് ചുമതല സ്വകാര്യ മേഖലക്കാണ്.പക്ഷി സങ്കേത സ്ഥലത്ത് ദേശാടനക്കിളികൾ ധാരാളമായി എത്തുന്നു.മഞ്ഞ വരയൻ പ്രാവ് എന്ന പക്ഷിയാണ് ഇവിടത്തെ സവിശേഷത.
0 10 Less than a minute